തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ എതിര്‍പ്പുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡും നേതാക്കളുടെ അറസ്റ്റും ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ വലിയൊരു മുസ്ലിം പേടി (ഇസ്ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് എം.എ ബേബി പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയേയോ അതില്‍ പ്രവര്‍ത്തിക്കുന്ന അക്രമകാരികളേയോ ഇല്ലാതാക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍എസ്‌എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണ്. വര്‍ഗീയരാഷ്ട്രീയ ലക്ഷ്യം സാധിക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐ ഏര്‍പ്പെടുമ്ബോള്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഭരണപരമായ നടപടിയാണ് ഉണ്ടാകേണ്ടത്. അവരുടെ പ്രത്യയശാസ്ത്രം തുറന്നുകാട്ടി രാഷ്ട്രീയമായി പോരാടുകയാണ് വേണ്ടത്’, എം.എ ബേബി ഫേസ്ബുക്ക് കുറിപ്പിലൂടെ പിഎഫ്‌ഐയെ ന്യായീകരിച്ച്‌ രംഗത്ത് എത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക