പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ചെന്നക്കേസില്‍ ആരോപണ വിധേയനായ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് റൂറല്‍ എസ് പിയാണ് നടപടിയെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തനിടെ മക്കളെ നിരവധി തവണ പീഡിപ്പിച്ചെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

കുട്ടികളുടെ അമ്മയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഒരുമാസത്തിലേറെയായി അവധിലുള്ള ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. നാദാപുരം കണ്‍ട്രോള്‍ റൂം ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നല്‍കിയെന്നും റൂറല്‍ എസ് പിയുടെ ഓഫീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക