തകഴിയില്‍ ഡിവൈഎസ്പിയുടെ കാറിടിച്ച്‌ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ സാബു ഓടിച്ച കാറിടിച്ച്‌ സൈക്കിള്‍ യാത്രക്കാരനായ പാണ്ടിയപ്പള്ളി സ്വദേശി എം. ഉണ്ണിയാണ് മരിച്ചത്. ബുധനാഴ്ച നടന്ന സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി അമ്ബലപ്പുഴ പൊലീസ് കേസെടുത്തു.

തിരുവല്ല ഭാഗത്തേക്കു പോകുകയായിരുന്ന ഡിവൈഎസ്പിയുടെ കാര്‍ ലവല്‍ ക്രോസിന് സമീപം നിയന്ത്രണംവിട്ട് റോഡരികിലെ കൈവരിയിലും പിന്നീട് എതിരെ വന്ന സൈക്കിളിലും ഇടിക്കുകയായിരുന്നു. കാര്‍ അമിത വേഗത്തിലായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നത്. റോഡില്‍ വീണ ഉണ്ണിയുടെ തലയ്ക്കാണു പരുക്കേറ്റത്. ഡിവൈഎസ്പി നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചുവരുത്തി ഉണ്ണിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക