നടുറോഡിൽ തുള്ളിച്ചാടി നിവിൻ പോളിയുടെ നായിക! താൻ നായികയായെത്തുന്ന ചിത്രത്തിന്റെ കൂറ്റൻ ഹോർഡിംഗ് കണ്ടാ സന്തോഷത്തിലാണ് താരം തുള്ളി ചാടിയതും ആനന്ദ കണ്ണീർ പൊഴിച്ചതും . നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം സിജു വിൽസണും സൈജു കുറുപ്പും ഒന്നിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം ‘സാറ്റർഡേ നൈറ്റ്’ ഒരുങ്ങുകയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്.

പ്രതാപ് പോത്തൻ, സാനിയ അയ്യപ്പൻ, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ മധുരത്തിലെ നീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയും മോഡലും നർത്തകിയുമായ മാളവിക ശ്രീനാഥാണ് ചിത്രത്തിലെ രണ്ട് നായികമാരിൽ ഒരാളായി എത്തുന്നത്. റോഡരികിലെ സിനിമയുടെ കൂറ്റൻ ഹോർഡിംഗ് കണ്ട് ചാടിവീഴുന്ന മാളവികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീവിതകാലം മുഴുവൻ കാത്തിരുന്ന നിമിഷമാണിത്. കൈകൾ വിറയ്ക്കുന്നു, വാക്കുകൾക്ക് ഈ അടിക്കുറിപ്പ് പ്രകടിപ്പിക്കാൻ കഴിയില്ല. ഞാൻ എന്റെ സന്തോഷം നിങ്ങളുമായി പങ്കിടുന്നു. സ്വപ്നം കാണുന്നത് തുടരുക. എനിക്ക് പ്രതീക്ഷ നൽകിയ റോഷൻ ആൻഡ്രൂസിന് നന്ദി, മാളവിക വീഡിയോ പങ്കുവെച്ചു. റോഡരികിൽ ചാടി കരയുന്ന മാളവികയെ വീഡിയോയിൽ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക