എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണുക എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മൈക്ക് ഓഫ് ചെയ്തു. മൈക്ക് ഒഫ് ചെയ്‌ത ശേഷവും രാഹുല്‍ ഗാന്ധി പ്രസംഗം തുടര്‍ന്നു. അല്‍പ സമയത്തിന് ശേഷം മൈക്ക് ഓണ്‍ ചെയ്ത് ഇതാണ് പാര്‍ലമെന്റില്‍ സംഭവിക്കുന്നതെന്ന് പറയുകയും ചെയ്തു.

മഹാരാഷ്ട്രയിലെ നന്ദേഡില്‍ നടന്ന യോഗത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധി മൈക്ക് ഓഫ് ചെയ്‌തത്.’ഇവിടെ എനിക്കാണ് മൈക്കിന്റെ നിയന്ത്രണം. പാര്‍ലമെന്റില്‍ രണ്ട് മിനിട്ടിനുള്ളില്‍ മൈക്ക് സ്വിച്ച്‌ ഓഫ് ചെയ്യും. നോട്ട് നിരോധനത്തെക്കുറിച്ച്‌ സംസാരിച്ചാല്‍ സ്വിച്ച്‌ ഓഫ്, ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച്‌ സംസാരിക്കുകയാണെങ്കില്‍, സ്വിച്ച്‌ ഓഫ്. നമുക്ക് പറയാം പക്ഷേ മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല.’-രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടെ ശബ്ദത്തെ ഉയര്‍ത്തിക്കാട്ടാന്‍ മാദ്ധ്യമങ്ങള്‍ക്ക് സാധിക്കില്ല എന്നതിനാലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക