ആലപ്പുഴ ബൈപ്പാസിൽ ഒരു പെൺകുട്ടിയടക്കം മൂന്ന് പേർ എംഡിഎംഎയുമായി പിടിയിലായി. കണ്ണൂർ കൊളവല്ലൂർ കുണ്ടഞ്ചാലിൽ കുന്നത്തുപറമ്പ് ഹൃദയ (19), കഞ്ഞിക്കുഴിയിൽ ചുങ്കനാനിൽ ആൽബിൻ (21), കോതമംഗലം വട്ടത്തുണ്ടിൽ നിഖിൽ (20) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ഇവർക്ക് പിടി വീണത്

11 ഗ്രാം എംഡിഎം പോലീസ് കണ്ടെടുത്തു. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഉദ്യോഗസ്ഥര്‍ക്ക് നേരെ കാര്‍ ഓടിക്കുകയായിരുന്നു ഇവര്‍. പൊലീസ് സംഘം ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. കാറിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ച പ്രതികളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക