കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ എംഎസ്‌എഫ് കൊടിമരത്തില്‍ അടിവസ്ത്രം ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ് അടിവസ്ത്രം ഉയര്‍ത്തിയ നിലയില്‍ കണ്ടത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി അടിവസ്ത്രം നീക്കം ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാദാപുരം പഞ്ചായത്ത് എംഎസ്‌എഫ് കമ്മറ്റി നാദാപുരം പൊലീസില്‍ പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക