നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചതിനു ശേഷം ബിസിനസ് ആവശ്യങ്ങള്‍ക്കായി വീണ്ടും ആഫ്രിക്കയിലേക്ക് പോയി നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍. എംഎല്‍എക്ക് നിവേദനം നല്‍കാനെത്തിയ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ ആള്‍ നാട്ടിലില്ലെന്നറിഞ്ഞതോടെ നിലമ്ബൂരിലെ എംഎല്‍എ ഓഫീസിലെ ചുവരില്‍ നിവേദനം ഒട്ടിച്ച്‌ പ്രതിഷേധിച്ചു. ബിസിനസ് ആവശ്യാര്‍ത്ഥം കഴിഞ്ഞ കുറേ ദിവസങ്ങളായി ആഫ്രിക്കയിലാണ് പിവി അന്‍വറുള്ളത്. എംഎല്‍എക്ക് നിവേദനം നേരിട്ട് കൊടുക്കാനാണ് തങ്ങള്‍ വന്നതെന്നും ദിവസങ്ങളായി എംഎല്‍എയുടെ സാന്നിധ്യം പോലുമില്ലാത്ത ഓഫീസില്‍ എന്തിനാണ് നിവേദനം നല്‍കുന്നതെന്നാണ് എംഎസ്‌എഫ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

എസ്‌എസ്‌എല്‍സി, പ്ലസ്ടു ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയതിനെതിരെ നിവേദനം കൊടുക്കാനെത്തിയതായിരുന്നു എംഎസ്‌എഫ് പ്രവര്‍ത്തകര്‍. നിവേദനം എല്ലാ എംഎല്‍എമാര്‍ക്കും നേരിട്ട് കൊടുക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ നിലമ്ബൂര്‍ എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ പിവി അന്‍വര്‍ സ്ഥലത്തില്ല. ആഫ്രിക്കയിലാണെന്നറിഞ്ഞു. തുടര്‍ന്നാണ് നിവേദനം ഓഫീസിലെ ചുമരില്‍ ഒട്ടിച്ചത്. എന്നാല്‍ എംഎല്‍എ സ്ഥലത്തില്ലെങ്കിലും നിവേദനവും മറ്റും നല്‍കാന്‍ ഓഫീസില്‍ സംവിധാനമുണ്ടെന്നാണ് സിപിഐഎം പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തുന്നതിനു മുമ്ബ് രണ്ടരമാസം ആഫ്രിക്കയില്‍ തന്നെയായിരുന്നു പിവി അന്‍വര്‍. പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയിലാണ് എംഎല്‍എ ഉള്ളത്. ഇവിടെ വലിയൊരു ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും നിരവധി മലയാളികള്‍ക്കുള്‍പ്പെടെ ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും നേരത്തെ പിവി അന്‍വര്‍ പറഞ്ഞിരുന്നു. തന്റെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരികയും ബാധ്യതകള്‍ വര്‍ധിച്ചതും കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എംഎല്‍എ വിശദീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക