നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (NIC) 100 ലധികം തസ്തികകളിലേക്ക് റിക്രൂട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സയന്റിസ്റ്റ് ‘സി’, ‘ഡി’, ‘ഇ’, ‘എഫ്’ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും. നവംബര്‍ 21 വരെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം.

ഒഴിവ് വിശദാംശങ്ങള്‍:127 തസ്തികകളിലേക്ക് എന്‍ഐസിയില്‍ നിയമനം നടത്തും. അതില്‍ രണ്ട് ഒഴിവുകള്‍ സയന്റിസ്റ്റ്-എഫ്, ഒരു ഒഴിവ് സയന്റിസ്റ്റ് – ഇ, 12 ഒഴിവുകള്‍ സയന്റിസ്റ്റ് -ഡി, 112 ഒഴിവുകള്‍ സയന്റിസ്റ്റ്-സി തസ്തികയിലേക്കാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായപരിധി: സയന്റിസ്റ്റ് – എഫ് തസ്തികയുടെ ഉയര്‍ന്ന പ്രായപരിധി 50 വയസാണ്. സയന്റിസ്റ്റ് – ഇക്ക് 45 വയസും സയന്റിസ്റ്റ് – ഡിക്ക് 40 വയസും സയന്റിസ്റ്റ് – സിക്ക് 35 വയസുമാണ് പ്രായപരിധി. അതേസമയം, സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചട്ടപ്രകാരം പ്രായത്തില്‍ ഇളവ് നല്‍കും.

വിദ്യാഭ്യാസ യോഗ്യത: വിജ്ഞാപനമനുസരിച്ച്‌, ഉദ്യോഗാര്‍ഥികള്‍ ബി.എസ്‌സി എന്‍ജിനീയറിംഗ്, സയന്‍സില്‍ ബിരുദാനന്തര ബിരുദം, കംപ്യൂടറില്‍ ബിരുദാനന്തര ബിരുദം മുതലായവ തസ്തിക അനുസരിച്ച്‌ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയിരിക്കണം. ഇതോടൊപ്പം പോസ്റ്റ് തിരിച്ചുള്ള പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ്: അപേക്ഷാ ഫീസ് ഒരു പോസ്റ്റിന് 800 രൂപ ആണ്.

തെരഞ്ഞെടുപ്പ്: അകാഡമിക് മികവിന്റെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ‘ഇ’, ‘എഫ്’ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കും. സയന്റിസ്റ്റ് ‘സി’, ‘ഡി’ തസ്തികകളിലേക്ക് സ്ക്രീനിംഗ് ടെസ്റ്റ്, അകാഡമിക് മികവ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്.

ശമ്ബളം: സയന്റിസ്റ്റ് സി – 67700 – 208700ഡി – 78800 – 209200ഇ – 123100 -215900എഫ് – 131100 – 216600

അപേക്ഷിക്കേണ്ടവിധം:

നവംബര്‍ 21-ന് രാവിലെ 10:30 വരെ ഔദ്യോഗിക സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ മോഡ് വഴി റിക്രൂട്മെന്റിന് അപേക്ഷിക്കാം.

1. http://www.calicut.nielit.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

2. രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുമായി മുന്നോട്ട് പോകുക

3. അപേക്ഷാ ഫീസ് അടയ്ക്കുക

4. സബ്‌മിറ്റ് ചെയ്യുക. ഭാവി ഉപയോഗത്തിനായി പ്രിന്റ് ഔട് എടുക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക