നിങ്ങള്‍ ഒരു ഇലക്‌ട്രിക് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? നവംബര്‍ 16 ന് മുംബൈ ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് പിഎംവി ഇലക്‌ട്രിക് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. കമ്ബനി ഇതിന് EaS-E എന്ന് പേരിട്ടു.

ഈ ഇ-കാര്‍ മൈക്രോ വിഭാഗത്തിലായിരിക്കും. അതായത് 2 യാത്രക്കാര്‍ക്ക് മാത്രമേ ഇതില്‍ യാത്ര ചെയ്യാന്‍ കഴിയൂ. കാറിന്റെ മുന്‍വശത്ത് ഒറ്റ സീറ്റ് ഉണ്ടായിരിക്കും. അതേസമയം പിന്‍സീറ്റിന്റെ നീളം മുന്‍സീറ്റിനേക്കാള്‍ കൂടുതലായിരിക്കും. വേണമെങ്കിൽ ഒരു കുട്ടിക്ക് ഒരു യാത്രക്കാരനൊപ്പം എളുപ്പത്തില്‍ ഇരിക്കാന്‍ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഇലക്‌ട്രിക് കാറിന്റെ വില 4 ലക്ഷം രൂപയായിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്ററായിരിക്കും ഇതിന്റെ റേഞ്ച്. പുറത്തിറക്കുന്നതോടെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്‌ട്രിക് കാറായി ഇത് മാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക