ഉത്തര്‍പ്രദേശില്‍ പൊലീസ് സ്ത്രീകള്‍ക്കു നേരെ ലാത്തിവീശുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അംബേദ്കര്‍ നഗര്‍ ജില്ലയിലെ ജലാല്‍പൂരിലാണ് സംഭവം. പ്രദേശത്തെ ബിആര്‍ അംബേദ്കറിന്റെ പ്രതിമ അടുത്തിടെ തകര്‍ക്കപ്പെട്ടിരുന്നു. ഇതിനെതിരെ പ്രധിഷേധമുയര്‍ത്തിയിരുന്ന സ്ത്രീകളെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്.

അതേസമയം പ്രതിഷേധക്കാര്‍ തങ്ങള്‍ക്കും തങ്ങളുടെ വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞപ്പോള്‍ അവരെ ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് അവകാശപ്പെട്ടു. പ്രതിഷേധക്കാരായ കുറച്ചു സ്ത്രീകള്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അക്രമിക്കുകയും മുടിവലിച്ചിഴക്കുന്നതുമായ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിഷേധക്കാരില്‍ ചിലര്‍ പൊലീസിനെ ആക്രമിക്കാനും പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ക്കാനും തുടങ്ങി. അതുകൊണ്ട് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിന് വേണ്ടിയാണ് വലിയ ബലപ്രയോഗം നടത്താതെ സമരക്കാരെ ഒഴിവാക്കിയതെന്ന് അംബേദ്കര്‍ നഗര്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ അജിത് കുമാര്‍ സിന്‍ഹ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക