നടി ഹന്‍സിക മോത്വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയാണ് വരന്‍. ഈഫല്‍ ഗോപുരത്തിനു മുന്‍പില്‍ വച്ച്‌ സുഹൈല്‍ പ്രൊപോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഹന്‍സിക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കംപനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്.

ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബര്‍ നാലിനാണ് വിവാഹം. ഡിസംബര്‍ രണ്ടിന് സൂഫി പരിപാടിയോട് കൂടി വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമാകും. മെഹന്ദി-സംഗീതാഘോഷം ഡിസംബര്‍ മൂന്നിനാണ്. ഡിസംബര്‍ നാലിന് ഹാല്‍ദി. തൊട്ടടുത്ത ദിവസം വിവാഹം. മുംബൈ സ്വദേശിയായ ഹന്‍സിക ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായാണ് അഭിനയരംഗത്തെത്തുന്നത്. ഋത്വിക് റോഷന്റെ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍, ആപ് കാ സുരൂര്‍, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അല്ലു അര്‍ജുന്‍ ചിത്രം ദേസമുരുഡുവില്‍ നായികയായാണ് ഹന്‍സിക തെന്നിന്‍ഡ്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ധനുഷ് ചിത്രം മാപ്പിളൈയിലൂടെ തമിഴകത്ത് ചുവടുറപ്പിച്ചു. എങ്കെയും കാതല്‍, വേലായുധം, സൈട്ടേ, സിങ്കം 2 എന്നിവയാണ് പ്രധാന തമിഴ് സിനിമകള്‍. റൗഡി ബേബി, പാര്‍ട്ണര്‍ ഉള്‍പടെ അഞ്ച് സിനിമകളാണ് തമിഴില്‍ ഹന്‍സികയുടേതായി റിലീസിനൊരുങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക