പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും. മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടായി. തുടര്‍നടപടികള്‍ വേണ്ടെന്ന് ധാരണയായി. കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം ഇടത് യുവജനസംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി തന്നെയാണ് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കാമെന്ന നിര്‍ദേശം മന്ത്രിസഭാ യോഗത്തില്‍ മുന്നോട്ട് വെച്ചത്. വലിയ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാക്കളെ സര്‍ക്കാര്‍ വഞ്ചിച്ചു, പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അട്ടിമറിച്ചു തുടങ്ങിയ രീതിയില്‍ സര്‍ക്കാരിനെതിരെ പ്രചാരണം ശക്തിപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. പ്രതിപക്ഷത്തിന്‌റെ പ്രതിഷേധങ്ങള്‍ ഫലം കണ്ടെന്ന് യൂത്ത് കോണ്ഗ്രസ് ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ഏത് തരത്തിലായിരിക്കും സമൂഹം പ്രതികരിക്കുക എന്നറിയാനുള്ള ടെസ്റ്റ് ഡോസാണ് സര്‍ക്കാര്‍ നടത്തിയതെന്നും ശബരീനാഥന്‍ വ്യക്തമാക്കി.

ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. നിലവില്‍ ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആണ്. ഇതില്‍ ഏകീകരണമോ ക്രമീകരണമോ കൊണ്ടുവരുമോ എന്നതില്‍ വ്യക്തത നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ തീരുമാനങ്ങളെടുക്കുന്നതിനായി ധനമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ഒക്ടോബര്‍29നാണ് സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം എകീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. വിരമിക്കല്‍ പ്രായം 60 ആക്കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പല തരത്തിലുള്ള ശമ്ബള ഘടനയും, സേവന ആനുകൂല്യങ്ങളും വിരമിക്കല്‍ പ്രായവുമൊക്കെയാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ഏകീകരിച്ച്‌ 60 വയസാക്കിയാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖല സാഥാപനങ്ങളെ ഒഴിവാക്കികൊണ്ടായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക