പാലക്കാട് ജില്ലയില്‍ വീണ്ടും കോടികളുടെ ചാരിറ്റി തട്ടിപ്പ്. വിവാഹം നടത്താന്‍ സഹായിക്കണം എന്ന പേരില്‍ പെണ്‍കുട്ടിയുടെ ദയനീയ വീഡിയോ പ്രചരിപ്പിച്ച്‌ ചാരിറ്റി തട്ടിപ്പുകാര്‍ പിരിച്ചെടുത്തത് 2 കോടി 25 ലക്ഷം രൂപയെന്നാണ് പ്രമുഖ അഭിഭാഷകനായ ശ്രീജിത് പെരുമന വ്യക്തമാക്കുന്നത്. ചാരിറ്റി തട്ടിപ്പ് നടന്നത് 150 ആളുകള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയുടെ ചിലവ് കണ്ടെത്താന്‍. വിവാഹത്തിന് കാഴ്ചകള്‍ ബാക്കി നില്‍ക്കെ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറയുന്നു.

സംഭവം പുറത്തറിഞ്ഞത് പണം പങ്കുവെക്കുന്നതില്‍ വീഡിയോ പ്രചരിപ്പിച്ച ചാരിറ്റി തട്ടിപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍. പണം തട്ടിയെടുക്കാന്‍ ചാരിറ്റിക്കാര്‍ തമ്മില്‍ ഭീഷണിയും, തമ്മില്‍ തല്ലുമുണ്ടായി. സംഭവം പുറംലോകം അറിഞ്ഞതിനെ തുടര്‍ന്ന് പള്ളി മഹല്ല് കമ്മറ്റിയുടെ കത്ത് സംഘടിപ്പിച്ച്‌ ചാരിറ്റി തട്ടിപ്പുകാരുടെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റാന്‍ നീക്കം. കൂടാതെ പെണ്‍കുട്ടിയുടെ വിവാഹം നടത്തി വീട് വെച്ചു കൊടുക്കാനും ബാക്കി പണം പാവങ്ങള്‍ക്ക് എന്ന പേരില്‍ തട്ടിക്കാനും നീക്കം നടത്തി. വിവാഹത്തിനും, ചികിത്സയ്ക്കുമായി പാലക്കാട് ജില്ലയില്‍ മാത്രം കോടികളുടെ തട്ടിപ്പ് നടക്കുന്നതായി തെളിവുകള്‍ ലഭ്യമായെന്നും അഭിഭാഷകന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ വിശദമായ പരാതി മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും, സാമൂഹിക നീതി,ആരോഗ്യ വകുപ്പിനും നേരിട്ട് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിക്കുന്നു. ചാരിറ്റി പ്രവര്‍ത്തകര്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന മുഴുവന്‍ ആളുകളുടെയും അക്കൗണ്ടുകളും, ട്രസ്റ്റുകളുടെ വിവരങ്ങളും പരിശോധിക്കണം. സ്വന്തം പേരില്‍ ട്രസ്റ്റ്, ഫൗണ്ടേഷന്‍ ഉപയോഗിച്ച്‌ മറ്റുള്ള ഫണ്ട് സ്വീകരിക്കുന്നത് അടിയന്തിരമായി നിയന്ത്രിക്കണം ചാരിറ്റിക്കാരുടെ ഫോട്ടോ വെച്ചുള്ള പോസ്റ്ററുകള്‍ നിരോധിക്കണം എന്ന് പരാതിയില്‍ ആവശ്യപ്പെടും. പാലക്കാട്‌ പിരിച്ചിടുത്ത തുക ജില്ലാ കളക്ടര്‍ ഇടപെട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറണമെന്ന് ജില്ലാ കളക്‌ട്ടറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിക്കുന്നു.

ഫാറൂഖ് ചെറുപ്പളശേരി, റഷീദ് പാലക്കാട് എന്നിവരാണ് ഒരു പെണ്‍കുട്ടിയുടെ വിവാഹ സഹായ അഭ്യര്‍ത്ഥന വീഡിയോ ഷൂട്ട്‌ ചെയ്തു പ്രചരിപ്പിച്ചത്. രണ്ടര മിനുട്ടുള്ള ആ വീഡിയോയില്‍ ഒരിടത്തും ഇവരാണ് ഇതിന് പിറകില്‍ എന്ന ഒരു സൂചന പോലും അവര്‍ വീഡിയോയില്‍ കാണിച്ചിട്ടില്ല. കല്യാണ പെണ്ണിനെ കൊണ്ട് തന്നെ മുഖം പോലും മറക്കാതെ വീഡിയോയില്‍ സംസാരിപ്പിച്ചത് ഇവരാണ്. കുട്ടിയുടെ ഉമ്മ മുഖം മറക്കണം എന്ന ആവിശ്യം പറഞ്ഞിരുന്നു പക്ഷെ അത് ഇവര്‍ മുഖവിലയ്ക്ക് എടുത്തില്ലഎന്നും മനസിലാകുന്നു.

വീഡിയോ വൈറല്‍ ആവണം ആവിശ്യതിലധികം ഫണ്ട് കുന്ന് കൂടണം അതിന് എന്തൊക്കെ ചെയ്യാന്‍ പറ്റും അതൊക്ക കൃത്യമായി ചെയ്തിട്ടുണ്ട്. 15 ദിവസങ്ങള്‍ക്ക് ശേഷം നടക്കേണ്ട വിവാഹത്തിന് ഫണ്ട് ആവിശ്യതിലധികം വരുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത് എന്ന തെറ്റായ അവതരണം നടത്തി. മണിക്കൂറുകള്‍ മാത്രമെ ബാക്കിയുള്ളൂ എന്ന് ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ വെള്ളിയാഴ്ച പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ വരുന്ന ഞായറാഴ്ചയാണ് കല്യാണം എന്നാണ് പെണ്‍കുട്ടിയെ കൊണ്ട് ഇവര്‍ പറയിപ്പിച്ചതെന്നും ശ്രീജിത് പെരുമന ചൂണ്ടിക്കാണിക്കുന്നു.

തിങ്കളാഴ്ച അകൗണ്ട് ക്ളോസ് ചെയ്ത് വന്ന ഫണ്ട് എത്രയാണെന്ന് കാണുമ്ബോള്‍ മാഷാ അല്ലാഹ് എന്നും അല്‍ഹംദുലില്ലാഹ് എന്നും പറയാതെ ആവിശ്യത്തിന് അധികം തുക വന്നു എന്ന് മൊബൈലില്‍ തന്നെ കാണാന്‍ പറ്റാവുന്ന സാഹചര്യം ഉണ്ടായിട്ടും എന്ത് കൊണ്ട് ബേങ്കില്‍ പോയ്‌ സ്റ്റേറ്റ്മെന്റ് എടുക്കുന്നത് വരെ കാത്തു നില്‍ക്കാതെ വന്ന തുക എത്രയാണെന്ന് പബ്ലിക്കിനോട്‌ അറിയിക്കാന്‍ ഇത്രയും സമയം കാത്തുനിന്നു എന്ന ചോദ്യങ്ങളാണ്‌ ഉയരേണ്ടത്.

വെള്ളിയാഴ്ച വീഡിയോ പോസ്റ്റ്‌ ചെയ്യുമ്ബോള്‍ വരുന്ന ഞായറാഴ്ചയാണ് കല്യാണം എന്ന് പറയിപ്പിച്ചും മണിക്കൂറുകള്‍ മാത്റമാണ് ബാക്കിയുള്ളത് എന്ന് തെറ്റിധരിപ്പിച്ചും വീഡിയോ പുറത്ത് വിട്ടപ്പോള്‍ ഞായറാഴ്ച നടക്കേണ്ട കല്യാണത്തിനുള്ള തുക പിറ്റേന്ന് രണ്ടാം ശനിയാഴ്ചയാണെന്നും അന്നും ഞായറാഴ്ചയും ബാങ്ക് അവധിയാണെന്നും അങ്ങനെയെങ്കില്‍ എങ്ങനെ ഞായറാഴ്ചക്ക്‌ ആവിശ്യത്തിനുള്ള പണം കയ്യിലെത്തും എന്നൊന്നും ചിന്തിക്കാന്‍ മലയാളികള്‍ക്ക് സമയമില്ല എന്നതാണ് ഏറ്റവും സങ്കടമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നിഷ്കളങ്കരായ ജനങ്ങളുടെ നന്മ മനസ്സിനെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്രയും പ്ലാനോട്‌ കൂടി ഈ കളി കളിച്ചത്. കരഞ്ഞു പറയിച്ചും ബാഗ്ഗ്രൗണ്ട് മ്യൂസിക് നല്‍കിയും സംസാരത്തില്‍ ഇമോഷണല്‍ ഫീല്‍ കിട്ടുവാന്‍ എഡിറ്റ്‌ ചെയ്യുമ്ബോള്‍ സംസാരം സ്ലോ ആക്കിയുമാണ് സിംപതി പിടിച്ചു പറ്റാന്‍ ഇങ്ങനെ ഒരു രൂപത്തില്‍ പെണ്‍കുട്ടിയുടെ മുഖം പോലും മറക്കാതെ വീഡീയോ പുറത്ത് വിട്ടത്. വീഡിയോയില്‍ കൊടുത്ത അവരുടെ ഫോണ്‍ നമ്ബറില്‍ വരുന്ന കോളുകള്‍. മാനേജ് ചെയ്യുന്നത് റഷീദ് ആയിരുന്നത്രെ. പല കോളുകളും അറ്റന്റ് ചെയ്യാതെയും മറ്റും പല തരികിടകളും കാണിച്ചിട്ടുണ്ട് എന്നാണ് അറിവ്. രാവിലെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കുമ്ബോള്‍ അതില്‍ വന്ന ക്യാഷ് മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ എന്നൊക്കെ ചെക് ചെയ്തു നോക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക