അപൂര്‍വമായ രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നായിക സാമന്ത റൂത്ത് പ്രഭു. പേശികളെ ദുര്‍ബലമാക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗാവസ്ഥയായ ‘മയോസൈറ്റിസ്’ തന്നില്‍ കണ്ടെത്തിയതായി താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. താന്‍ പെട്ടെന്ന് തന്നെ പൂര്‍ണമായും സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് അതിയായ വിശ്വാസമുണ്ടെന്നും ഇതും കടന്നുപോകുമെന്നും താരം പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

‘യശോദയുടെ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. നിങ്ങളുമായുള്ള സ്നേഹവും അടുപ്പവുമാണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് ശക്തി പകരുന്നത്. കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പാണ് മയോസൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചത്. രോഗം ശമിച്ചതിന് ശേഷം നിങ്ങളുമായി പങ്കിടാമെന്നാണ് കരുതിയത്. എന്നാലിത് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രോഗം പെട്ടെന്ന് തന്നെ ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ശാരീരികമായും മാനസികമായും ഞാന്‍ നല്ല ദിവസങ്ങളിലൂടെയും മോശം ദിവസങ്ങളിലൂടെയും കടന്നുപോയി. ഒരു ദിവസം കൂടിപ്പോലും ഇത് സഹിക്കാന്‍ പറ്റില്ലെന്ന് കരുതിയാലും ആ നിമിഷവും കടന്നുപോകും. പൂര്‍ണമായും സുഖം പ്രാപിക്കുന്ന ദിവസത്തിലേയ്ക്ക് ഞാന്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതും കടന്നുപോകും’- സാമന്ത കുറിച്ചു.

എന്താണ് മയോസിറ്റിസ്?

മയോസിറ്റിസ് എന്നത് ശരീരത്തിൻറെ പേശികളെ ബാധിക്കുന്ന അപൂർവ്വമായ ഒരു രോഗാവസ്ഥയാണ്. പേശികളുടെ ബലഹീനത, അല്ലെങ്കിൽ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് കാലക്രമേണ കൂടുതൽ വഷളാകുന്നു. നിങ്ങൾക്ക് ഒരുപാട് കാലിടറുകയോ വീഴുകയോ ചെയ്യാം. മയോസിറ്റിസ് സാധാരണയായി ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലെ ഒരു പ്രശ്നം മൂലമാണ് ഉണ്ടാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക