ജനീവ (സ്വിറ്റ്‌സര്‍ലന്‍ഡ്): ഏറ്റവും മനോഹരമായ റെയില്‍ ട്രാക്കുകളിലൊന്നായ ആല്‍പ്‌സ് പര്‍വതനിരകളിലൂടെ ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചര്‍ ട്രെയിനോടിക്കാനൊരുങ്ങി സ്വിസ് റെയില്‍വേ കമ്ബനിയായ റാറ്റിയന്‍ റെയില്‍വേ. ആല്‍പ്‌സിലെ ആല്‍ബുല/ ബെര്‍നിന റൂട്ടിലൂടെ പ്രെഡയില്‍ നിന്ന് ബെര്‍ഗ്യൂനിലേക്ക് 100 കോച്ചുകളും നാല് എഞ്ചിനും ഉള്‍പ്പെടുന്ന 1.9 കിലോമീറ്റര്‍ നീളമുള്ള (1.2 മൈല്‍) പാസഞ്ചര്‍ ട്രെയിനോടിച്ച്‌ റെക്കോര്‍ഡ് സ്ഥാപിക്കാനാണ് റാറ്റിയന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്.

ഒരുപാട് വളവുകളുള്‍പ്പടെ 22 ടണലുകളും ലാന്‍ഡ്‌വാസര്‍ വയഡക്റ്റുള്‍പ്പടെ 48 പാലങ്ങളും കടന്നുപോകുന്ന ഈ ആല്‍ബുല/ ബെര്‍നിന റെയില്‍ പാത 2008-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഏതാണ്ട് 25 കിലോമീറ്റര്‍ (15.5 മൈല്‍) ദൂരം പിന്നിടുന്ന ഈ യാത്രയ്‌ക്ക് ഒരു മണിക്കൂര്‍ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.മാത്രമല്ല സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ നിര്‍മിതികളില്‍ ചിലത് ഉയര്‍ത്തിക്കാട്ടാനും സ്വിസ് റെയില്‍വേയുടെ 175 വര്‍ഷം ആഘോഷിക്കാനുമാണ് ഈ റെക്കോ‍ഡ് ഓട്ടമെന്ന് റാറ്റിയന്‍ റെയില്‍വേ ഡയറക്‌ടര്‍ റെനറ്റോ ഫാസിയാറ്റി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക