കേരളത്തിലും ഐമാക്സ് തിയേറ്റര്‍ എത്തുന്നു. കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റര്‍ തിരുവനന്തപുരത്തെ ലുലു മാളിലാണ് ആരംഭിക്കുന്നത്.സിനിമാ പ്രേമികള്‍ പലരും കേട്ടിട്ടുള്ളൊരു വാക്കായിരിക്കും ഐമാക്സ് (IMAX). സിനിമ തുടങ്ങുന്നതിനു മുന്‍പ് സ്ക്രീനില്‍ തെളിയുന്ന ആ പേര് പലര്‍ക്കും പരിചിതമാണെങ്കിലും എന്താണ് ഐമാക്സ് എന്ന് എത്ര പേര്‍ക്കറിയാം. അതേക്കുറിച്ച്‌ വിശദമായി മനസിലാക്കാം.

ഉയര്‍ന്ന റെസല്യൂഷനുള്ള ലെന്‍സുകള്‍, ഫിലിം കോഡെക്കുകള്‍, പ്രൊജക്ടറുകള്‍, സിനിമാ തിയേറ്ററുകളിലേക്കു വേണ്ട ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ഒരു സ്ഥാപനമാണ് ഐമാക്സ്. ഒരു പ്രത്യേക സിനിമാ ഫോര്‍മാറ്റും കാഴ്ചാ അനുഭവവും നല്‍കുന്ന സാങ്കേതിക വിദ്യ കൂടിയാണിത്. ഒരു സാധാരണ സിനിമാ തിയേറ്ററും പ്രീമിയം സിനിമാ തിയേറ്ററും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? അത് പ്രധാനമായും സ്ക്രീനിന്റെയും തിയേറ്ററിന്റെയും വ്യത്യാസം തന്നെയാണ്. ഒരു ഐമാക്സ് തിയേറ്ററുകളിലേക്കു കയറുമ്ബോള്‍ തന്നെ ആ വ്യത്യാസം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐമാക്സ് സ്‌ക്രീനുകള്‍ക്കു പിന്നില്‍ ലൗഡ്‌സ്പീക്കറുകള്‍ ഉണ്ടാകാറുണ്ട്. സ്റ്റേഡിയം സ്റ്റൈല്‍ സീറ്റുകളാണ് ഇവിടെ കാണുക. ഏറ്റവും ഗുണനിലവാരമുള്ളതും വ്യക്തവുമായ ദൃശ്യങ്ങളും ശബ്ദങ്ങളുമാണ് ഐമാക്സ് നല്‍കുന്നത്.

ഐമാക്സ് തിയേറ്റര്‍

അത്ര പുതിയതൊന്നുമല്ല ഈ തിയേറ്റര്‍ സാങ്കേതികവിദ്യ. 1971-ലാണ് ഐമാക്സ് തിയേറ്റര്‍ ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ അതത്ര ജനപ്രിയമായിരുന്നില്ലെന്ന് മാത്രം. 2000 ത്തോടെ ഐമാക്സ് കൂടുതല്‍ പ്രചാരം നേടാന്‍ തുടങ്ങി. ആദ്യം വന്യജീവികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത്തരം തിയേറ്ററുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തരം സ്‌ക്രീനുകളില്‍ നിരവധി ഗ്രാഫിക്കല്‍ സിനിമകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ എണ്‍പതു രാജ്യങ്ങളിലായി ഏകദേശം 1500ഐമാക്സ് തിയേറ്ററുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രേക്ഷകന് മുന്നിലാണോ ഇതു നടക്കുന്നതെന്ന് തോന്നിപ്പിക്കും വിധം ഐമാക്സ് തിയേറ്ററുകളില്‍ ദൃശ്യങ്ങള്‍ ആസ്വദിക്കാനാകും. ഇതിനായി ലീനിയര്‍ പോളറൈസേഷന്‍ സാങ്കേതികവിദ്യകളും മികച്ച ക്യാമറകളും ഉപയോഗിക്കണം.വിശാലമായ കോണില്‍ നിന്ന് സിനിമ കാണാന്‍ കഴിയും എന്നതാണ് ഐമാക്സ് തിയേറ്ററുകളുടെ മറ്റൊരു പ്രത്യേകത. ഒരു വീക്ഷണകോണില്‍ നിന്നുള്ള ചിത്രം എല്ലാ ആംഗിളുകളില്‍ നിന്നും കാണാനാകും. വ്യക്തവും മികച്ചതുമായ ശബ്ദം ലഭിക്കുന്നതിനായി ഐമാക്സ് തീയറ്ററുകളില്‍ പ്രത്യേകം സൗണ്ട് ഡിസൈനര്‍മാരും ഓഡിയോ സിസ്റ്റം ക്രമീകരണങ്ങളും ഉണ്ട്.

ഐമാക്സ് സ്ക്രീനും റെഗുലര്‍ സ്ക്രീനും തമ്മിലുള്ള വ്യത്യാസം

വെള്ളവും ശുദ്ധജലവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിക്കുന്നത് പോലെയാണ് ഇത്. രണ്ടും തമ്മിലുള്ള വ്യത്യാസം അതിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കിയാണ് പറയാന്‍ കഴിയുക. ഒരു വലിയ സ്‌ക്രീനില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തോടും മികച്ച ശബ്ദ സാങ്കേതികവിദ്യയോടും കൂടെ ഐമാക്സ് സ്‌ക്രീനില്‍ സിനിമ കാണാം. ഐമാക്സ് ക്യാമറ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചതെങ്കില്‍ സ്ക്രീന്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവം ആസ്വദിക്കാനാകും.

കുറഞ്ഞ പിക്സല്‍ റെസല്യൂഷനുള്ള റെഗുലര്‍ സ്ക്രീന്‍ ആണ് സാധാരണ തിയേറ്ററുകളില്‍ കാണാനാകുക. നേരേമറിച്ച്‌ ഐമാക്സ് സ്ക്രീന്‍ വിശാലമാണ്. ഇത് ഒരു സാധാരണ തിയേറ്റര്‍ സ്ക്രീനിനേക്കാള്‍ പത്തിരട്ടി വലുതാണ്.മൂന്ന് പ്രൊജക്ഷന്‍ ഫോര്‍മാറ്റുകളും 70 mm ഫിലിം സിസ്റ്റവും ഉപയോഗിച്ചാണ് ഐമാക്സ് പ്രവര്‍ത്തിക്കുന്നത്. സാധാരണ തിയേറ്ററുകള്‍ക്ക് ഒരു ഫിലിം ഫോര്‍മാറ്റ് മാത്രമേ ഉള്ളൂ. ചതുരാകൃതിയിലുള്ള സ്‌ക്രീനില്‍ 35 എംഎം ഫിലിം സിസ്റ്റം ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.

സ്റ്റാന്‍ഡേര്‍ഡ് സൗണ്ടും ഐമാക്സ് സൗണ്ടും തമ്മിലുള്ള വ്യത്യാസം

കൃത്യമായി രൂപകല്‍പന ചെയ്ത ഓഡിയോ സിസ്റ്റങ്ങളുടെയും സ്പീക്കറുകളുടെയും പിന്‍ബലത്തിലാണ് ഐമാക്സ് സൗണ്ട് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ സ്പീക്കറുകളുടെ അടുത്തു നിന്ന് എത്ര അകന്നിരുന്നാലും വ്യക്തവും മികച്ചതുമായ ഓഡിയോ കേള്‍ക്കാന്‍ കഴിയുന്നത്.അടിസ്ഥാന ശബ്‌ദങ്ങള്‍ നല്‍കുന്ന 12-ചാനല്‍ അല്ലെങ്കില്‍ വലിയ തോതിലുള്ള ശബ്ദങ്ങള്‍ നല്‍കുന്ന 6-ചാനല്‍ ശബ്‌ദ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഐമാക്സ് തീയറ്ററിലെ ശബ്‌ദം വളരെ ആഴത്തിലുള്ളതായിരിക്കും.സ്റ്റാന്‍ഡേര്‍ഡ് തിയേറ്ററുകളില്‍ നിരവധി ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, മിക്ക സ്റ്റാന്‍ഡേര്‍ഡ് തിയേറ്ററുകളും 5.1 അല്ലെങ്കില്‍ അതേ തരത്തിലുള്ള ഓഡിയോ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് 3D യും ഐമാക്സ് 3D യും തമ്മിലുള്ള വ്യത്യാസം.

സാധാരണ 3D-യില്‍ നിങ്ങള്‍ക്ക് ചെറിയ വസ്തുക്കളെ വേര്‍തിരിച്ചറിയാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഐമാക്സ് 3 ഡിയില്‍ അവ കൃത്യമായി വേര്‍തിരിച്ചറിയാന്‍ സാധിക്കും. രണ്ട് വ്യത്യസ്ത പ്രൊജക്ടറുകളുടെ ചിത്രങ്ങള്‍ സംയോജിപ്പിച്ച്‌ ഉയര്‍ന്ന ദൃശ്യ നിലവാരമാണ് ഐമാക്സ് 3 ഡി വാഗ്ദാനം ചെയ്യുന്നത്. മനുഷ്യന്റെ കണ്ണിന്റെ സവിശേഷതകള്‍ മനസിലാക്കിയാണ് ഐമാക്സ് പ്രൊജക്ടറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന്.

ഐമാക്സിന്റെ എതിരാളികള്‍

ഡിജിറ്റല്‍ തിയേറ്ററുകളുടെ വരവോടെ ഐമാക്സ് വാഗ്ദാനം ചെയ്യുന്ന തിയേറ്റര്‍ അനുഭവം ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന പല എതിരാളികളും വന്നു. അവയെക്കുറിച്ചാണ് ഇനി പറയുന്നത്.ഐമാക്സും ഡോള്‍ബി സിനിമയും (Dolby Cinema)

ഐമാക്സും ഡോള്‍ബി സിനിമയും (Dolby Cinema)

ഒരേ തിയേറ്റര്‍ കോംപ്ലക്സില്‍ തന്നെ ഒരു ഡോള്‍ബി സിനിമാ തിയേറ്ററും ഒരു ഡിജിറ്റല്‍ ഐമാക്സ് തിയേറ്ററും കാണാറുണ്ട്. ഇവ രണ്ടും വലിയ സ്‌ക്രീനിലെ ദൃശ്യാനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഐമാക്സിന് കൂടുതല്‍ മികച്ച ഡിസ്‌പ്ലേയും കൂടുതല്‍ സീറ്റുകളും ഉണ്ട്. കൂടുതല്‍ ഷാര്‍പ്പ് ആയതും കൂടുതല്‍ സ്പഷ്ടവുമായ ചിത്രങ്ങളും ബാസ് ഉള്ള ശബ്ദങ്ങളും നല്‍കുന്നതില്‍ പേരു കേട്ട സാങ്കേതിക വിദ്യയാണ് ഡോള്‍ബി. ഇന്ന് തിയേറ്ററുകളിലും വീടുകളിലും ഡോള്‍ബി സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ശബ്ദങ്ങളെ അതിന്റെ പൂര്‍ണതയില്‍ അനുഭവിപ്പിക്കുകയാണ് ഡോള്‍ബി ചെയ്യുന്നത്. 64 ചാനലുകളിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്.

ഐമാക്സും ആര്‍പിഎക്സും (RPX)

ഡോള്‍ബിക്കു സമാനമാണ് ആര്‍പിഎക്സും. ആര്‍പിഎക്സ് തിയേറ്ററുകളിലും ഒരു കൂറ്റന്‍ സ്ക്രീനും ധാരാളം സീറ്റുകളും ഉണ്ട്. ശരാശരി പ്രൊജക്ഷനേക്കാള്‍ മികച്ച ശബ്ദവും ദൃശ്യ നിലവാരവും ആര്‍പിഎക്സ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ആര്‍പിഎക്സ് പ്രൊജക്ടറുകള്‍ക്ക് ഐമാക്സ് സ്ക്രീനുകളേക്കാള്‍ നീളമില്ല. ഉയരത്തേക്കാള്‍ വീതിക്കാണ് ആര്‍പിഎക്സ് പ്രാധാന്യം നല്‍കുന്നത്.

ഐമാക്സും ഡി-ബോക്സും (D-BOX)

ഡി-ബോക്സില്‍ സ്ക്രീനിനേക്കാള്‍ സീറ്റുകള്‍ക്കാണ് പ്രത്യേകത. 4D അനുഭവം നല്‍കിക്കൊണ്ട് ഡി-ബോക്സ് സീറ്റുകള്‍ സിനിമകള്‍ക്കൊപ്പം സഞ്ചരിക്കുന്നു. സീറ്റുകളിരുന്ന് ഒരു പ്രത്യേക സിനിമാ അനുഭവം ആസ്വദിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഡി-ബോക്സ് തിയേറ്ററുകള്‍ തിരഞ്ഞെടുക്കാം.ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും ഒരുപോലെ മുന്‍ഗണന നല്‍കുന്ന സിനിമാ അനുഭവം ലഭിക്കാനാണ് ഇന്ന് പലരും ആഗ്രഹിക്കുന്നത്. തിയേറ്റര്‍ ഉടമകളെ സംബന്ധിച്ചത്തോളം ഇവ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറിയിരിക്കുകയാണ്. ഇന്ന് മിക്ക ആളുകളും മള്‍ട്ടിപ്ലക്സുകളിലും വലിയ തിയേറ്ററുകളിലുമൊക്കെയാണ് 3ഡി സിനിമകള്‍ കാണുന്നത്. തിയേറ്റര്‍ ഉടമകള്‍ പലരും തങ്ങളുടെ ബിസിനസ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലേക്ക് അപ്‌ഗ്രേഡ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക