കിനാലൂര്‍ ഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്‍റ് കോച്ചിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് കോയമ്ബത്തൂര്‍ സ്വദേശിനി ജയന്തി( 22) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബാലുശ്ശേരി പൊലീസ് അറിയിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നര വര്‍ഷം മുന്‍പാണ് ജയന്തി ഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സില്‍ കോച്ചായി ജോലിയില്‍ പ്രവേശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സഹകോച്ചുമാരുടെയും വിദ്യര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക