കൊല്ലം: പത്തനാപുരത്ത് ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധമെന്ന് സംശയം. ഇന്ന് സംസ്ഥാന തീവ്രവാദവിരുദ്ധസേന സ്ഥലം സന്ദര്‍ശിക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളും കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച്‌ വിശദാംശങ്ങള്‍ തേടിയിരുന്നു.

പ്രദേശത്ത് രണ്ട് മാസം മുന്‍പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ മേഖലയില്‍ നേരത്തേ ആയുധ, കായിക പരിശീലനം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമുള്‍പ്പടെ ബോംബ് നി‍ര്‍മാണത്തിനാവശ്യമുള്ള വസ്തുക്കളാണ് പത്തനാപുരം പാട്ടത്തെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ പൊലീസ് കണ്ടെത്തിയത്.രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും, നാല് ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ഒപ്പം ഇവ ഘടിപ്പിക്കാനുളള വയറും ബാറ്ററികളും കിട്ടി. വനം വകുപ്പിന്‍റെ ബീറ്റ് ഓഫിസര്‍മാര്‍ നടത്തുന്ന പതിവ് പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കിട്ടിയത്. സ്ഫോടക വസ്തുക്കള്‍ ആരാണ് ഇവിടെ കൊണ്ടുവന്നത് എന്ന കാര്യത്തില്‍ സൂചനയൊന്നും കിട്ടിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക