ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ നീലകുറിഞ്ഞി പൂത്തു. 12 വര്‍ഷം കൂടുമ്ബോള്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പര്‍പ്പിള്‍ നിറത്തില്‍ പൊതിഞ്ഞിരിക്കുകയാണ് മണ്ഡല്‍പട്ടി കോട്ടെ ബേട്ട മലനിരകള്‍. സമുദ്രനിരപ്പില്‍ നിന്ന് 1300 മുതല്‍ 2400 വരെ ഉയരത്തിലാണ് കുറിഞ്ഞി പൂക്കുക. 30 മുതല്‍ 60 സെന്റിമീറ്റര്‍ വരെ ഉയരത്തിലാണ് കുറിഞ്ഞി. സംസ്ഥാനത്ത് മാത്രം നീലകുറിഞ്ഞിയുടെ 45 വകഭേതങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.ആറ്, ഒന്‍പത്, പതിനൊന്ന്, പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയിലാണ് നീലകുറിഞ്ഞി പൂക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക