ജീവിതത്തില്‍ എതിരായി നില്‍ക്കുന്ന എല്ലാ തടസ്സങ്ങള്‍ക്കിടയിലും നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സന്തോഷവും സമാധാനവും കണ്ടെത്താനാകട്ടേ.ദീപാവലി ദിനത്തില്‍ സംവിധായകന്‍ വിഘ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ ഇങ്ങനെയൊരു ആശംസ കാണാം. കരിയറില്‍ വിജയങ്ങളും ജീവിതത്തില്‍ സന്തോഷവും നിറയുന്നതിനിടയില്‍ മുന്നിലെത്തുന്ന വെല്ലുവിളികളേയും തടസ്സങ്ങളേയും ചിരിച്ചു കൊണ്ട് നേരിടുകയാണ് വിഘ്നേഷും നയന്‍താരയും. ഇവര്‍ക്ക് കൂട്ടായി രണ്ട് കുഞ്ഞോമനകളും.

കുഞ്ഞുങ്ങളുണ്ടായതിനു ശേഷം ആദ്യമായാണ് നയന്‍താരയും വിക്കിയും അവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വാടകഗര്‍ഭ വിവാദങ്ങള്‍ക്കിടയിലും ആക്ഷേപങ്ങള്‍ക്കിടയിലും മക്കള്‍ക്കൊപ്പം തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇരുവരും വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീവ്രമായി പ്രാര്‍ത്ഥിക്കുക, തീവ്രമായി സ്നേഹിക്കുക, കാരണം, സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ളത്. ജീവതം മനോഹരമാക്കുന്നതും സമൃദ്ധമാക്കുന്നതും സ്നേഹമാണ്. ദൈവത്തിലും സ്നേഹത്തിലും വിശ്വസിക്കുക. നന്മയില്‍ വിശ്വസിക്കുക, അപ്പോള്‍ ഈ പ്രപഞ്ചവും എല്ലാം മനോഹരമാക്കുമെന്ന് ഉറപ്പാക്കും… ഭാര്യ നയന്‍താരയേയും ഇരട്ടക്കുട്ടികളേയും ചേര്‍ത്തുവെച്ചുള്ള വീഡിയോയ്ക്കൊപ്പം വിക്കിയുടെ വാക്കുകള്‍ ഇങ്ങനെ.

മക്കള്‍ക്കൊപ്പം ദീപാവലി ആഘോഷത്തിന്റെ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി വിക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതിനു പിന്നാലെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന സന്തോഷ വാര്‍ത്ത അടുത്തിടെയാണ് വിക്കിയും നയന്‍സും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക