കര്‍ണാടകയില്‍ ‘ഹലാല്‍ ഫ്രീ’ ദീപാവലിക്ക് ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകള്‍. അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളെ ഹലാല്‍, നോണ്‍ ഹലാല്‍ എന്ന് വേര്‍തിരിച്ച്‌ വിതരണം ചെയ്യണമെന്നാണ് ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്ക് മുമ്ബില്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരം കമ്ബനികള്‍ അമുസ്ലീമുകള്‍ക്ക് ഹലാല്‍ ഭക്ഷണം വിതരണം ചെയ്യരുതെന്നാണ് ആവശ്യം.

ഹിന്ദു ജനജാഗ്രതി സമിതി, ശ്രീരാം സേന തുടങ്ങിയ സംഘടനകളാണ് ഹലാല്‍ ഫ്രീ ദീപാവലിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ശ്രീരാം സേനയുടെ സഹായത്തോടെ പ്രചരണം അയല്‍ സംസ്ഥാനമായ ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹന്‍ ഗൗഡ അറിയിച്ചു. ‘ഹലാല്‍ ഇറച്ചി മാത്രമാണ് കെഎഫ്‌സിയും മക്‌ഡൊണാള്‍ഡും വിതരണം ചെയ്യുന്നത്. ഹിന്ദുക്കളെ നിര്‍ബന്ധിച്ച്‌ ഹലാല്‍ ഭക്ഷണം കഴിപ്പിക്കുന്നത് വിശ്വാസത്തിന് എതിരാണ്. ഹിന്ദു വിശ്വാസികള്‍ക്ക് ഹലാല്‍ ഭക്ഷണം വിതരം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഇരു സ്ഥാപനങ്ങള്‍ക്കും മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്.’ മോഹന്‍ ഗൗഡ കൂട്ടിചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിലെ അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖകള്‍ ഭക്ഷണത്തെ ഹലാല്‍, നോണ്‍ ഹലാല്‍ എന്ന് തിരിച്ച്‌ വിതരണം ചെയ്യണമെന്നാണ് സംഘടനകള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഈ നിര്‍ദേശം ഒരാഴ്ച്ചക്കകം നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധം നടത്തുമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കുമെന്നും വലതുപക്ഷ ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക