ഇങ്ങനെയൊരു ജീവിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ ? ഭീകര ലുക്കുമായി കടലില്‍ നിന്നും കരയിലേക്ക് കയറുന്ന ജീവി ഒരു നിമിഷം ആരെയും പേടിപ്പിക്കും. എന്നാല്‍ ഇത് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഉടുമ്ബിന്റെ വംശത്തില്‍ പെട്ട കൊമോഡോ ഡ്രാഗണ്‍ ഒപ്പിച്ച പണിയാണെന്ന് അറിയുമ്ബോള്‍ ആരും ചിരിക്കും. കടലാമയുടെ തോട് തലയില്‍ ഹെല്‍മറ്റാക്കിയാണ് കക്ഷി സഞ്ചരിക്കുന്നത്. കുറച്ച്‌ കഴിഞ്ഞ് ഇത് തലയില്‍ നിന്നും മാറ്റുന്നതും വീഡിയോയില്‍ കാണാം.

ട്വിറ്ററിലാണ് വൈറലായ ഈ വീഡിയോ പ്രചരിക്കുന്നത്.ആമയെ വേട്ടയാടി ഭക്ഷിച്ച ശേഷമാണ് കൊമോഡോ ഡ്രാഗണ്‍ തോട് തലയില്‍ ആഭരണമാക്കിയത്. തലയില്‍ തോടുമായി മൃഗം കടല്‍ത്തീരത്ത് നടക്കുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ലക്ഷക്കണക്കിന് ആളുകളെയാണ് ഈ വീഡിയോ ആകര്‍ഷിച്ചത്. 2019ലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘ കൊമോഡോ ഡ്രാഗണ്‍ ആമയെ തിന്നു, എന്നിട്ട് അതിനെ തൊപ്പി പോലെ ധരിച്ചു’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പല്ലിവര്‍ഗത്തിലെ ഏറ്റവും വലിയ ജീവിയാണ് കൊമോഡോ ഡ്രാഗണ്‍. തന്റെ വലിപ്പത്തിനെക്കാളും വലിയ ഇരയെ അകത്താക്കാന്‍ ഇവന് കഴിയും. ഇന്തോനേഷ്യയാണ് ഇവര്‍ അധികമായി കാണപ്പെടുന്നത്. കൊമോഡോ ഡ്രാഗണ് മൂന്ന് മീറ്ററോളം നീളവും 150 കിലോ വരെ ഭാരവുമുണ്ടാകും. ഏറ്റവും ആക്രമണകാരിയായ ജീവികളുടെ പട്ടികയിലാണ് ഇടം. ഭീകരനാണെങ്കിലും ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് കൊമോഡോ ഡ്രാഗണ്‍. ആവാസ വ്യവസ്ഥ നശിക്കുന്നതും, മനുഷ്യന്റെ വേട്ടയാടലുമാണ് കാരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക