സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി നവ്യ നായര്‍. നര്‍ത്തകി കൂടിയായ നവ്യയ്ക്കായി നടരാജനും ചിലങ്കയുമൊക്കെ ഉള്‍പ്പെടുന്ന ഡിസൈനിലുളള കേക്കാണ് സുഹൃത്തുക്കള്‍ ഒരുക്കിയത്. മകനും സുഹൃത്തുക്കള്‍ക്കും ഒപ്പമുളള നവ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് നവ്യ. 2010ല്‍ വിവാഹിത ആയ ശേഷം 2012ല്‍ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയില്‍ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷന്‍ ഷോകളില്‍ നവ്യ സജീവ സാന്നിധ്യമായിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാതംഗി എന്ന പേരു നല്‍കിയ നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്. കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന സ്ഥാപനം വിജയദശമി ദിനത്തിലാണ് തുടക്കം കുറിച്ചത്. ‘മന്മയി’,എന്ന പേരിലുളള ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ നവ്യ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കൃഷ്ണന്റെ സ്‌നേഹിതയായ രാധയുടെ മറ്റൊരു പേരാണ് മന്മയി എന്നത്. നവ്യയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളെ അഭിനന്ദിച്ചു കൊണ്ട് അനവധി താരങ്ങള്‍ രംഗത്തു വന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക