ഉത്തരേന്ത്യയിലെ ഉത്സവമായ കര്‍വ ചൗത്തില്‍ ബോളിവുഡ് താരങ്ങള്‍ നിറ സാന്നിധ്യമാണ്. നടിമാരാണ് കുടുംബത്തിന്റെ ഐശ്വര്യത്തിനായി വ്രതം നോറ്റ് ഈ ചടങ്ങ് ആചരിക്കുന്നത്. കൂട്ടത്തില്‍ നടി സോനം കപൂറും (Sonam Kapoor) പങ്കെടുത്തിരുന്നു. കര്‍വ ചൗത്തിനായി മേക്കപ്പിടുന്ന തിരക്കിലാണ് സോനം ഒരു വീഡിയോയില്‍. ഇതിനിടെ തന്റെ മകന്‍ വായുവിനെ മുലയൂട്ടാന്‍ താരം സമയം കണ്ടെത്തിയതിനെ അഭിനന്ദിച്ചു കൊണ്ട് ആരാധകരും രംഗത്തെത്തി. സോനത്തിനെ ഭര്‍ത്താവ് ആനന്ദ് അഹൂജയും പരസ്യമായി പിന്തുണച്ച്‌ പോസ്റ്റിനൊപ്പം എത്തിച്ചേര്‍ന്നു.

നീളന്‍ ലെഹങ്കയും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ചാണ് സോനം കര്‍വ ചൗത്ത് ആചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് താന്‍ കര്‍വ ചൗത്തിനായി തയാറായ കാര്യം സോനം പ്രേക്ഷകരെയും അറിയിച്ചത്.മജന്ത-പിങ്ക് ലെഹങ്കക്കൊപ്പം പച്ച നിറമുള്ള നീളന്‍ ടോപ്പും അതിനു മാച്ച്‌ ചെയ്യുന്ന പിങ്ക് ദുപ്പട്ടയുമാണ് സോനം ധരിച്ചത്. റാണിയെ പോലെ തോന്നിക്കുന്ന സോനം വളരെവേഗം തന്നെ ആരാധകരുടെ കണ്ണിലുമുടക്കി. ഒരു സംഘം മേക്കപ്പ് വിദഗ്ധര്‍ സോനത്തിനെ അണിയിച്ചൊരുക്കുമ്ബോള്‍, കുഞ്ഞ് വായു അമ്മയുടെ മടിയില്‍ അമ്മിഞ്ഞ നുണഞ്ഞുള്ള ഇരിപ്പിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരമെന്ന നിലയില്‍ തന്റെ തിരക്കുകളില്‍ മുഴുകുമ്ബോഴും കുഞ്ഞിനെ പരിപാലിക്കാന്‍ മറക്കാത്ത അമ്മയെ പലരും കണ്ടെത്താന്‍ അധികം വൈകിയില്ല. തന്നെ സുന്ദരിയാക്കി മാറ്റിയ ‘ഗേള്‍ ഗാങിനെയും’ സോനം പരിചയപ്പെടുത്തി. ശേഷം കുറച്ചു ചിത്രങ്ങള്‍ക്കായി സോനം പോസ് ചെയ്തു.ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് സോനവും ഭര്‍ത്താവും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. ഗര്‍ഭിണിയായ വിവരവും താനും ഭര്‍ത്താവും കുഞ്ഞിനെ കാത്തിരിക്കുന്ന മനോഹര നിമിഷങ്ങളും മറ്റും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സോനം ആരാധകരെ അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക