മലയാള സിനിമയിലെ മികച്ച യുവതാരനിരയില്‍ ഒന്നാം നിരയില്‍ തന്നെയാണ് ഷൈന്‍ ടോം ചാക്കോയുടെ സ്ഥാനം. സിനിമ എങ്ങനയോ ആയിക്കൊള്ളട്ടെ, ഷൈന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഇപ്പോഴും ഒരു ഫാന്‍ ബേസ് ഉണ്ടായിരിക്കും. അത്രമാത്രം പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിലാണ് ഷൈന്റെ അഭിനയം.

ഷൈന്റെ അഭിനയം പോലെ തന്നെ വൈറലാകുന്ന ഒന്നാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും. ഇപ്പോള്‍ താരത്തിന്റെ പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഷൈന്‍ വളരെ എനര്‍ജറ്റിക് ആയി നില്‍ക്കുന്നത് കാണാം. അതുകൊണ്ട് തന്നെ ഈ അഭിമുഖത്തിന് ലഭിക്കുന്ന കമന്റുകള്‍ വളരെ രസകരമായതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനം ഷൈന്‍ അഭിമുഖവേളയില്‍ അഭിനയിച്ച്‌ കാണിക്കുന്നുണ്ട്. ഷൈന്റെ ചില പരാമര്‍ശങ്ങളും ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്നു. ചെറുപ്പകാലം മുതല്‍ സിഗരറ്റിന്റെ മറ്റും പരസ്യം കണ്ടു വന്ന ഒരാള്‍ പിന്നെ സിഗരറ്റ് അല്ലാതെ ഓലമടല്‍ വലിക്കുമോ എന്നാണ് ഷൈന്‍ ചോദിക്കുന്നത്. ഫുട്ബോള്‍ പ്ലെയറായ അച്ഛന്റെ കഥാപാത്രത്തെക്കുറിച്ച്‌ ആണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത് എന്നും ഫുട്ബോള്‍ പ്ലേയര്‍ ആയ അച്ഛന്റെ കളി കണ്ടിട്ടാണ് അമ്മ വിവാഹത്തിനു സമ്മതിച്ചത് എന്നും ഷൈന്‍ ചിരിയോടെ പറയുന്നു.

സ്വാഭാവിക അഭിനയം ആണ് ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും വലിയ പ്രത്യേകത. കുറുപ്പ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഒരിക്കലും പ്രേക്ഷകര്‍ മറന്നു പോകില്ല. ഈ കഥാപാത്രം നടന്റെ കരിയറില്‍ തന്നെ വലിയൊരു ബ്രേക്ക് സൃഷ്ടിച്ച കഥാപാത്രമായിരുന്നു. തല്ലുമാലയിലെ പോലീസുകാരനെയും ആരാധകര്‍ മറക്കില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക