വിദ്യാര്‍ത്ഥി സമരത്തിനും പ്രതിഷേധത്തിനും വേദിയാകുന്ന ഇടമാണ് കോളേജ് ക്യാമ്ബസ്. തങ്ങളുടെ അവകാശത്തിന് വേണ്ടിയാണ് പല വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങളും നടക്കുന്നത്. ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഇതുവരെയും കെട്ടടങ്ങിയില്ല അതിനിടെ കോളേജിലെ ഇടത് വിദ്യാർത്ഥി സംഘടനയുടെ നേതാവായ ഒരു വിദ്യാര്‍ത്ഥിനി മീഡിയയോട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയികൊണ്ടിരിക്കുന്നത്. കോളേജ് തന്റെ രണ്ടാമത്തെ വീട് പോലെ ആണെന്നും ഇവിടെവച്ച്‌ മദ്യപിക്കാനും സിഗരറ്റ് വലിക്കാനും അവകാശമുണ്ടന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കാമ്ബസിനുള്ളില്‍ വച്ച്‌ ആത്മഹത്യ ചെയ്തതിന് ദിവസങ്ങള്‍ക്കുള്ളിലാണ് വീഡിയോയും പുറത്തിറങ്ങിയത്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ജാദവ്പൂര്‍ സര്‍വ്വകലാശാലാ പരിസരത്ത് മദ്യം നിരോധിച്ചു. കാമ്ബസിലേക്ക് തിരിച്ചറിയല്‍ രേഖയില്ലാത്ത എത്തുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനവും നിയന്ത്രിച്ചു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ നിയമിച്ച 10 അംഗ കമ്മറ്റിയിലെ അംഗവും സര്‍വ്വകലാശാല സയന്‍സ് ഫാക്കല്‍റ്റി ഡീനുമായ അധ്യാപകന്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആത്മഹത്യയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിനി കാമ്ബസില്‍ മദ്യപിക്കുന്നത് തന്‍റെ അവകാശമാണെന്ന് പറഞ്ഞതാണ് നെറ്റസണ്‍സിനെ പ്രകോപിതരാക്കിയത്. ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനിയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ന്യൂസ് ദി ട്രൂത്ത് എന്നാണ് ഓണ്‍ലൈന്‍ മാധ്യമമാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ ‘സര്‍ക്കാസം പോളിറ്റിക്സ്’ എന്നും എഴുതിയിട്ടുണ്ട്. കാമ്ബസിനുള്ളില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥിനി റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് നല്‍കുന്ന മറുപടി എന്ന തരത്തിലാണ് വീഡിയോ. കാമ്ബസിലെ ബിയര്‍ ബോട്ടിലുകളെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ഇതിന് കാമ്ബസ് എന്നത് രണ്ടാം വീട് പോലെയാണെന്നും. വീട്ടില്‍ നമ്മള്‍ സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നത് പോലെ കാമ്ബസിലും സിഗരറ്റ് വലിക്കാനും മദ്യപിക്കാനും അവകാശമുണ്ടെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ഇതിന് ആരാണ് അവകാശം നല്‍കിയതെന്ന ചോദ്യത്തിന്, ‘ആരും എനിക്ക് ഈ അവകാശം നല്‍കേണ്ടതില്ലെന്നും. അത് തനിക്കുണ്ടെന്നു’മാണ് വിദ്യാര്‍ത്ഥിനി മറുപടി നല്‍കുന്നത്. “അവള്‍ അവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നു, കാമ്ബസ് പൊതുസ്ഥലമായി കണക്കാക്കപ്പെടുന്നു. പൊതുസ്ഥലത്ത് പുകവലിയും മദ്യപാനവും അനുവദനീയമല്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. പക്ഷേ അവര്‍ക്ക് അതറിയില്ല.” ഒരാള്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക