തിരുവനന്തപുരം: പാര്‍ട്ടിക്കകത്തെ അസംതൃപ്തരുടെ അഭിപ്രായം കേള്‍ക്കാന്‍ ആരുമില്ലാതെ വന്നാല്‍ അവര്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് ശശി തരൂര്‍.അവരെ കേള്‍ക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ ഉണ്ടാക്കാനാണ് ആഗ്രഹിച്ചത്.നിലവില്‍ പാര്‍ട്ടിയെ നയിക്കുന്നവരുടെ രീതിയില്‍ തന്നെയാണ് പാര്‍ട്ടി പോകുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണയല്ല പ്രതീക്ഷിച്ചത്. സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കാനാണ് ഇറങ്ങിയത്. എല്ലാവരും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ വിജയദശമി ദിനത്തില്‍ എത്തിയതായിരുന്നു തരൂര്‍. ക്ഷേത്ര ദര്‍ശനത്തിനു ശേഷം മണ്ഡപത്തിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്തോളം കുഞ്ഞുങ്ങളെ ഹരിശ്രീ എഴുതിച്ചു. ശശി തരൂരും നിരവധി കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു. വര്‍ഷങ്ങളായി ഇഷ്ടത്തോടെ ചെയ്യുന്ന ചടങ്ങാണ് ഇതെന്ന് തരൂര്‍ പറഞ്ഞു. ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക