അച്ചടക്കത്തിന് നിര്‍വചനം വേണമെന്ന് എം കെ രാഘവന്‍ ആവശ്യപ്പെട്ടു. കെപിസിസി എന്ത് തീരുമാനിച്ചാലും അത് അനുസരിക്കും. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറ്റ കുറിച്ചില്‍ ഉണ്ടാകരുതെന്നും എം കെ രാഘവന്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി അച്ചടക്ക സമിതി ശശി തരൂരിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് താരിഖ് അന്‍വര്‍ ഉള്‍പ്പെട്ട വേദിയില്‍ എം കെ രാഘവന്റെ പ്രതികരണം.

കെ മുരളീധരന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണയ്ക്കുന്നുവെന്ന് എം കെ രാഘവന്‍ പറഞ്ഞു. താന്‍ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ പരിപാടിയുടെ വേദിയിലാണ് എം കെ രാഘവന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ മുരളീധരന്‍ എംപി, രമേശ് ചെന്നിത്തല എംഎല്‍എ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ ഒട്ടി നില്‍ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കോഴിക്കോട് പറഞ്ഞു. നേതാക്കള്‍ പൊതു പ്രശനങ്ങള്‍ ഏറ്റെടുക്കണം. പുതിയ ചിന്തയും മുഖവും ഉണ്ടാക്കണം. നെഞ്ചോടു ചേര്‍ത്തു പോകേണ്ട സാധാരണക്കാരില്‍ നിന്നും നമ്മള്‍ അകന്നു പോകുന്നതാണ് കോണ്‍ഗ്രസിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും രാഷ്ട്രീയത്തെ ഇപ്പോള്‍ സ്വീകരിക്കുന്നത്. സഹായിക്കുന്നവര്‍ക്കൊപ്പം ആളുകള്‍ നില്‍ക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴുളളതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ്‌ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. ഒറ്റകെട്ടായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തീവ്ര ശ്രമമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇടതു പക്ഷത്തില്‍ നിന്ന് ഉള്‍പ്പെടെ കൊണ്‍ഗ്രസ് വെല്ലുവിളികള്‍ നേരിടുന്നുവെന്നും താരിഖ് ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക