പിടികൂടിയ പാമ്ബിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ ചുണ്ടില്‍ രാജവെമ്ബാല കൊത്തി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലെ ബൊമ്മനകട്ടെയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാമ്ബിനെ പിടികൂടിയ ശേഷം തലയില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്ബ് തിരിഞ്ഞു ചുണ്ടില്‍ കടിക്കുകയായിരുന്നു. ശേഷം പാമ്ബ് യുവാവിന്റെ കൈയില്‍നിന്ന് നിലത്തു വഴുതിവീണു. ചുറ്റുമുണ്ടായിരുന്നവര്‍ പാമ്ബിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടിയേറ്റ യുവാവ് അപകടനില തരണം ചെയ്തതാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക