മമ്മൂട്ടിയെ സാക്ഷാല്‍ പ്രഭുദേവ നൃത്തം പഠിപ്പിച്ച ചിത്രമാണ് ജോണി വാക്കര്‍. എവര്‍ഗ്രന്‍ ഹിറ്റ് ആയ ”ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ” എന്ന ഗാനത്തിനാണ് പ്രഭുദേവയുടെ സംവിധാനത്തില്‍ മമ്മൂട്ടി ചുവടുകള്‍ വച്ചത്. ജയരാജിന്റെ വ്യത്യസ്‌തമായ സംവിധാന ശൈലിയില്‍ 1992ല്‍ ആണ് ജോണി വാക്കര്‍ റിലീസ് ആയത്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു പ്രതിനായകന്റെത്.

മയക്കുമരുന്ന് ഗ്യാംഗിന്റെ തലവനായ ഡിഡിയെ അവതരിപ്പിച്ചത് യാഥാര്‍ത്ഥ അധോലോക നായകന്‍ ആയിരുന്നുവെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ കെ. രാധാകൃഷ്‌ണന്‍. ”ജോണിവാക്കര്‍ സിനിമയിലെ മെയിന്‍ വില്ലന്‍ ബോംബെയിലെ ശരിക്കുമുള്ള അധോലോകത്തിലെ ആളായിരുന്നു. ഒറിജിനല്‍ അധോലോകമാണ് അയാള്‍. സംവിധായകന്‍ ജയരാജാണ് അയാളെ കണ്ടുപിടിച്ചുകൊണ്ടുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷേ അദ്ദഹം എല്ലാവരുമായിട്ടും നല്ല കമ്ബനിയായിരുന്നു. ഷൂട്ടിംഗിനെത്തിയ പിള്ളേരെയൊക്കെ പുള്ളി ക്ളബിലേക്ക് വിളിച്ചുകൊണ്ടു പോകുമായിരുന്നു. ഭയങ്കര ഹാപ്പിയായിട്ട് നടന്നത്. പിന്നീട് ആരോ വെടിവച്ച്‌ കൊലപ്പെടുത്തി എന്നാണ് കേട്ടത്”. – കെ. രാധാകൃഷ്‌ണന്റെ വാക്കുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക