താനെ : അധികാരം നഷ്ടമായതോടെ മഹാരാഷ്ട്രയില്‍ ഉദ്ധവിനൊപ്പം നിന്നവരില്‍ കൂടുതല്‍ പേര്‍ മറുകണ്ടം ചാടി ഷിന്‍ഡെ ക്യാമ്ബിലേക്ക് പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി രണ്ട് പേരെ മാദ്ധ്യമങ്ങള്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തി. ഇവരെ ഷാളണിയിച്ച്‌ സ്വീകരിക്കുകയും ചെയ്തു.

ചമ്ബ സിംഗ് ഥാപ്പ, മൊരേശ്വര്‍ രാജ എന്നീ രണ്ട് സാധാരണക്കാരായിരുന്നു അവര്‍. ശിവസേന മുന്‍ അദ്ധ്യക്ഷന്‍ ബാല്‍ താക്കറെയുടെ വസതിയായ ‘മാതോശ്രീ’യില്‍ മൂന്ന് പതിറ്റാണ്ടോളം സേവനം ചെയ്തവരാണ് ഇവര്‍ രണ്ടു പേരും. കൂടെയുണ്ടായിരുന്നവരില്‍ മന്ത്രിമാരും എം എല്‍ എമാരും ഉള്‍പ്പടെ പോയെങ്കിലും ഈ രണ്ടു പേരുടെ അഭാവം ഉദ്ധവിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്, കാരണം കഴിഞ്ഞ മുപ്പത് വര്‍ഷമായി താക്കറെ കുടുംബത്തിലെ പല രഹസ്യങ്ങളും ഇവര്‍ക്ക് മനപാഠമായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2012 നവംബറില്‍ ബാല്‍ താക്കറെ മരിക്കുന്നതിന് മുമ്ബ് 27 വര്‍ഷം അദ്ദേഹത്തെ സമര്‍പ്പണത്തോടെ പരിചരിച്ച്‌, ദൈനംദിന ജോലികളില്‍ സഹായിച്ച വിശ്വസ്തനായിരുന്നു ചമ്ബ സിംഗ് ഥാപ്പ. താക്കറെ മരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുമ്ബോള്‍ ഥാപ്പയെ അരികില്‍ നിര്‍ത്താന്‍ ഉദ്ധവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. ബാല്‍താക്കറയുടെ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്തിരുന്നത് ഥാപ്പയായിരുന്നു. ഉന്നത നേതാക്കള്‍ക്ക് താക്കറെയുടെ സന്ദേശങ്ങള്‍ കൈമാറാനും ഥാപ്പയെയായിരുന്നു നിയോഗിച്ചിരുന്നത്. ബാല്‍ താക്കറയുടെ മുംബയിലെ സബര്‍ബന്‍ ബാന്ദ്രയിലെ വസതിയില്‍ കഴിഞ്ഞ 35 വര്‍ഷമായി ജോലി ചെയ്തിരുന്നയാളാണ് മൊരേശ്വര്‍ രാജ.

ഉദ്ധവിനെ വിട്ട് തനിക്കൊപ്പം ചേര്‍ന്ന ഥാപ്പയെയും രാജയെയും ഷാള്‍ നല്‍കി അഭിവാദ്യം ചെയ്തുകൊണ്ടാണ് ഉദ്ധവ് സ്വാഗതം ചെയ്തത്. യഥാര്‍ത്ഥ ശിവസേനയെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ തനിക്കൊപ്പം വന്നതെന്ന് ഷിന്‍ഡെ പറഞ്ഞു. ഇവര്‍ക്കൊപ്പം പല്‍ഘര്‍ ജില്ലാ പരിഷത്ത് പ്രസിഡന്റ് വൈദേഹി വദനും തദ്ദേശ സ്ഥാപനത്തിലെ ചില അംഗങ്ങളും ചടങ്ങില്‍ ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക