സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ കാണാനാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാറുള്ളത്. കൂടാതെ ജീവിതത്തിലേയും ജോലിസ്ഥലങ്ങളിലെയും ഒക്കെ സ്‌ട്രെസും ടെന്‍ഷനും മാറാനും വിഷമം മറക്കാനും ഒക്കെ വീഡിയോകളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവരുണ്ട്. ഇതില്‍ സിനിമയിലെ കോമഡികളും റീലുകളും വിവാഹ വീഡിയോകളും മൃഗങ്ങളുടെ വിഡിയോകളും ഒക്കെ ഉള്‍പ്പെടും. മൃഗങ്ങളുടെ സ്വഭാവം അറിയാനുള്ള താത്പര്യവും, അവര്‍ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകള്‍ ശ്രദ്ധ നേടാനുള്ള കാരണം. ഇപ്പോൾ ആളുകളെ പേടിപ്പിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

കാട്ടിലെ രാജാക്കന്മാര്‍ എന്ന് അറിയപ്പെടുന്ന മൃഗങ്ങളാണ് സിംഹങ്ങള്‍. വേട്ടയാടി ഭക്ഷണം കഴിക്കുന്ന മൃഗങ്ങളാണ് സിംഹങ്ങള്‍, അവരുടെ ഭക്ഷണ ശൃംഖലയിലെ ഏറ്റവും മേലില്‍ നില്‍ക്കുന്ന മൃഗങ്ങളാണ് സിംഹങ്ങള്‍. തങ്ങള്‍ വസിക്കുന്ന സ്ഥലങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള സിംഹങ്ങളുടെ കഴിവിനെ തുടര്‍ന്നാണ് അവയെ കാട്ടിലെ രാജാക്കന്മാരായി കരുതുന്നത്. ആനകളെയും കടുവകളെയും ഒന്നും തന്നെ ഇവ ഭയപ്പെടാറില്ല. അതിവേഗത്തില്‍ ഓടാന്‍ കഴിയുന്ന മൃഗങ്ങളാണ് പുലികള്‍, പുള്ളിപ്പുലികള്‍ക്ക് മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും. പുള്ളിപ്പുലികള്‍ക്ക് വളരെ എളുപ്പത്തില്‍ മരം കയറാന്‍ കഴിയും കൂടാതെ ശക്തമായ പല്ലുകളും താടിയെല്ലുകളും ഉണ്ട്. ഇപ്പോള്‍ ഒരു പുള്ളിപ്പുലിയും സിംഹവും തമ്മിലുള്ള പോരാട്ടമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://fb.watch/fLZ895Fzg_/

റോറിങ് എര്‍ത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. വീഡിയോയില്‍ ഒരു പുള്ളിപ്പുലി കിടന്ന് ഉറങ്ങുന്നത് കാണാം. എന്നാല്‍ ഒരു പ്രകോപനവും ഇല്ലാതെ പുള്ളിപ്പുലിയെ ആക്രമിക്കുകയാണ്. സിംഹത്തിന് മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ പുലി ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നുള്ളതാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്, ഇതിനോടകം 5 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. സഫാരിക്ക് പോയവരാണ് ഈ വീഡിയോ പകര്‍ത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക