ഇടുക്കി നെടുങ്കണ്ടത്ത് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബത്തെ ആക്രമിച്ചതായി പരാതി. സിപിഐ ജില്ലാ നേതാവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗവുമായ അജീഷ് മുതുകുന്നേല്‍,ശൂലപാറ സ്വദേശി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. നെടുങ്കണ്ടം തൂക്കുപാലം മീനു നിവാസ് ശശിധരന്‍ പിള്ളയുടെ കടയാണ് ആക്രമിച്ചത്.

ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു സംഭവം. വാഹനത്തിലെത്തിയ മൂവര്‍സംഘം കടയിലേക്ക് അതിക്രമിച്ചു കടക്കുകയും കമ്ബി പാര ഉപയോഗിച്ച്‌ സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. അജീഷും സംഘവും വീടിന് സമീപത്ത് എത്തുന്നതിന്റെയും കുടുബത്തെ ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമികള്‍ കടയിലുണ്ടായിരുന്ന ശശിധരന്റെ ഭാര്യ തങ്കമണിയുടെ ദേഹത്തേയ്ക്ക് ഡീസല്‍ ഒഴിച്ചു തീക്കൊളുത്താന്‍ ശ്രമിച്ചെന്നും കുടുംബം പറയുന്നു. ആക്രമണത്തില്‍ നിന്നും തങ്കമണി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കടയ്ക്ക് തീയിടുകയായിരുന്നു. സമീപത്തുള്ള വീട്ടിലെത്തിയും സംഘം ഭീഷണി മുഴക്കി. കട്ടപ്പന ഡിവൈഎസ്പി നെടുങ്കണ്ടം സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി. രണ്ടു പ്രതികളെ കസ്റ്റഡിയില്‍ എടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക