പത്തനംതിട്ട: അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പോലീസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍. എറണാകുളം പെരുമ്ബാവൂര്‍ സ്വദേശി കെഎം വര്‍ഗീസ്(67) ആണ് പിടിയിലായത്. രണ്ടു മാസം മുന്‍പാണ് അപകടം നടന്നത്.

പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പന്തളം കുളനട സ്വദേശിനി സിന്‍സി പി അസീസ്(35) ആണ് അപകടത്തില്‍ മരിച്ചത്. പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില്‍ ആയിരുന്നു അപകടം നടന്നത്. സിന്‍സി സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിന്‍സിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്ന സിന്‍സിയെ ഇലവുംതിട്ട പോലീസ് സ്റ്റേഷനല്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് വര്‍ഗീസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചൊവ്വാഴ്ച ഇയാള്‍ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക