കങ്കണ റണാവത്തിന്റെ ‘എമര്‍ജന്‍സി’യില്‍ (Emergency) സഞ്ജയ് ഗാന്ധിയുടെ (Sanjay Gandhi) വേഷം ചെയ്യാന്‍ മലയാള നടന്‍ വിശാഖ് നായര്‍ (Vishak Nair). ‘ആനന്ദം’ സിനിമയില്‍ ‘കുപ്പി’ എന്ന വേഷം ചെയ്ത് ശ്രദ്ധ നേടിയ നടനാണ് വിശാഖ്.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായക കാലഘട്ടത്തിന്റെ കഥയായി കണക്കാക്കപ്പെടുന്ന ‘എമര്‍ജന്‍സി’ കങ്കണ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. വരാനിരിക്കുന്ന ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്നു. ആനന്ദം, പുത്തന്‍ പണം, ചങ്ക്‌സ് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ച വിശാഖ്, അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍ തുടങ്ങിയ വമ്ബന്‍ താരനിരയുടെ ഭാഗമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ശ്രീമതി ഇന്ദിര ഗാന്ധിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വ്യക്തികളില്‍ ഒരാളാണ് സഞ്ജയ്. ഈ കഥാപാത്രത്തിനായി നിഷ്കളങ്കതയും, അതേ സമയം കൗശലക്കാരനുമായി അഭിനയിക്കാന്‍ ഒരാളെ എനിക്ക് ആവശ്യമായിരുന്നു. അയാള്‍ കഴിവുള്ളവനും അതേസമയം തന്നെ വികാരാധീനനുമാണ്. ആ മനുഷ്യന് പലരെയും വേണമായിരുന്നു. സഞ്ജയ് അദ്ദേഹത്തിന്റെ അമ്മയുടെ മറ്റൊരു പതിപ്പാണ്,” കങ്കണ പ്രസ്താവനയില്‍ പറഞ്ഞു.

“ആറു മാസത്തിലേറെയായി ഞാന്‍ ഒരു മുഖത്തിനായി അന്വേഷണത്തിലായിരുന്നു. ശേഷം ആ മുഖമായി വിശാഖിനെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. അവ്നീതിന് ശേഷം വളരെ വലിയൊരു സിനിമയില്‍ പുതുമുഖത്തെ അവതരിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വിശാഖ് ഒരു മികച്ച നടനാണ്, കൂടാതെ നാനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രമാണ്. സഞ്ജയ് എന്ന കഥാപാത്രത്തോട് അദ്ദേഹം മികച്ച നീതി പുലര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അവര്‍ കൂട്ടിച്ചേര്‍ത്തു.

1975 മുതല്‍ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. തന്റെ ആദ്യ ഹിന്ദി സിനിമയില്‍ ‘ചരിത്രപരമായി പ്രാധാന്യമുള്ളതും നിഗൂഢവുമായ ഒരു വ്യക്തിയെ’ അവതരിപ്പിക്കുന്നതില്‍ ആവേശഭരിതനാണെന്ന് വിശാഖ്.

“ഇത്തരമൊരു സിനിമയുടെ ഭാഗമാകാന്‍ ലഭിച്ച അവസരത്തിന് നന്ദി രേഖപ്പെടുത്തുന്നു. കങ്കണ മാമിനൊപ്പം പ്രവര്‍ത്തിക്കുന്നത് തികഞ്ഞ സന്തോഷം നിറഞ്ഞ പഠനാനുഭവവുമാണ്. അത്തരം പ്രഗത്ഭരായ കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു നല്ല കാര്യമാണ്. ഇതുവരെയും അത്തരമൊരു വേഷം ചെയ്തിട്ടില്ലത്തതിനാല്‍, എന്റെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും, ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍, രേണു പിട്ടിയും കങ്കണയും ചേര്‍ന്നാണ് ‘എമര്‍ജന്‍സി’ നിര്‍മ്മിക്കുന്നത്. റിതേഷ് ഷായുടേതാണ് തിരക്കഥയും സംഭാഷണവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക