നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ബോളിവുഡ് താരങ്ങള്‍ ഒരിയ്ക്കലും ഒറ്റയ്ക്ക് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ല, അവരോടൊപ്പം അവരുടെ സംരക്ഷണ ത്തിനും ആരാധകരുടെ തിരക്കില്‍ നിന്ന് രക്ഷിക്കാനുമായി എപ്പോഴും അംഗരക്ഷകര്‍ ഒപ്പമുണ്ടാകും. അമിതാബ് ബച്ചനൊപ്പം ജിതേന്ദ്ര ഷിന്‍ഡേ, ഷാരൂഖ്‌ ഖാനൊപ്പം രവി സിംഗ്, സല്‍മാന്‍ ഖാനൊപ്പം ഷെരാ. തങ്ങളുടെ അംഗരക്ഷകര്‍ ഇല്ലാതെ ഇവരെ നമുക്ക് കാണുവാന്‍ സാധിക്കില്ല.എന്നാല്‍ നിങ്ങള്‍ക്കറിയുമോ ഈ അംഗരക്ഷകരുടെ ശമ്ബളം എത്രയാണ് എന്ന്? ഇവരുടെ വാര്‍ഷിക ശമ്ബളം കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ തലചുറ്റി വീഴും തീര്‍ച്ച…. !!

ജിതേന്ദ്ര ഷിന്‍ഡേ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമിതാബ് ബച്ചന്‍റെ അംഗരക്ഷകനാണ് ജിതേന്ദ്ര ഷിന്‍ഡേ. സ്വന്തമായി സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന ആളാണ് ജിതേന്ദ്ര ഷിന്‍ഡേ. എന്നാല്‍, അദ്ദേഹം സ്വയമാണ് അമിതാബ് ബച്ചന്‍റെ സുരക്ഷ നോക്കുന്നത്. അദ്ദേഹത്തിന്‍റെ ഒരു വര്‍ഷത്തെ ശമ്ബളം 1.5 കോടി രൂപയാണ്.

ഷേരാ

സല്‍മാന്‍ ഖാനൊപ്പം നിഴലായി ഇപ്പോഴും ഒപ്പം കാണുന്ന ഷേരയെ ഒട്ടുമിക്കവര്‍ക്കും പരിചയമാണ്. സല്‍മാന്‍ ഖാനൊപ്പം ചില സിനിമകളിലും ഷേരാ അഭിനയിച്ചിട്ടുണ്ട്. ഷേരയുടെ വാര്‍ഷിക വരുമാനം 2 കോടി രൂപയാണ്.

രവി സിംഗ്

6 അടി പൊക്കമുള്ള വ്യക്തി ഷാരൂഖ്‌ ഖാനൊപ്പം എപ്പോഴും ഉണ്ടാകും. ഏകദേശം 10 വര്‍ഷത്തിലധികമായി രവി സിംഗ് ഷാരൂഖ്‌ ഖാന്‍റെ അംഗരക്ഷകനായി പ്രവര്‍ത്തിക്കുന്നു. ഇദ്ദേഹത്തിന്‍റെ ശമ്ബളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 2.7 കോടിയാണ് ഇദ്ദേഹത്തിന്‍റെ ശമ്ബളം. രവി സിംഗ് ആണ് ബോളിവുഡില്‍ ഏറ്റവുമധികം ശമ്ബളം നേടുന്ന അംഗരക്ഷകൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക