ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്‌നെര്‍ക്ക് (Cristina Fernandez de Kirchner) നേരെ തോക്ക് ചൂണ്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബ്യൂണസ് ഐറിസിലെ കിര്‍ച്‌നെറിന്റെ വീടിന് പുറത്ത് വെച്ച് വ്യാഴാഴ്ചയായിരുന്നു സംഭവം.

വൈസ് പ്രസിഡന്റിന് നേരെ യുവാവ് തോക്ക് ചൂണ്ടുകയും വെടി ഉതിർത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ എന്തുകൊണ്ടോ വെടി പൊട്ടിയില്ല.. വൈസ് പ്രസിഡന്റിന് യാതൊരു പരിക്കുകളും ഏറ്റിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ തോക്ക് ചൂണ്ടിയ യുവാവിനെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം മന്ത്രി അനിബല്‍ ഫെര്‍ണാണ്ടസ് (Anibal Fernandez) വ്യക്തമാക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വിരലടയാളങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക