‘ഭര്‍ത്താവിന് കൂട്ടുകാര്‍ക്കൊപ്പം രാത്രി ഒമ്ബതുവരെ ചെലവഴിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വധു ഒപ്പിട്ട മുദ്രപത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശനിയാഴ്ച വിവാഹം നടന്ന കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്‍റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ അര്‍ച്ചന മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്‍കിയത്. ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിക്കില്ലെന്നും അര്‍ച്ചന മുദ്രപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹ സമ്മാനമായാണ് ഈ മുദ്രപത്രം വരന്‍റെ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. വധുവരന്‍മാരുടെ സമ്മതത്തോടെയാണ് മുദ്രപത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. രാത്രി ഒമ്ബത് മണിവരെ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുമ്ബോള്‍ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തില്ലെന്ന വാചകമാണ് സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലാകാന്‍ കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതായാലും വൈറല്‍ മുദ്രപത്രം സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയ വധുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. ദാമ്ബത്യജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സുപ്രധാന ചുവടുവെയ്പ്പാണ് ഈ മുദ്രപത്രമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

എന്നാല്‍ ഇതിനെ ഒരു തമാശയായി കണ്ടാല്‍ മതിയെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. വരനും വധുവിനും സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നേരാനും നിരവധിപ്പേര്‍ എത്തുന്നുണ്ട്. ഏതായാലും വൈറല്‍ മുദ്രപത്രത്തിന് ലൈക്കുകളും കമന്‍റുകളും കുമിഞ്ഞുകൂടുകയാണ്. നൂറുകണക്കിന് പേരാണ് ഈ മുദ്രപത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പടെ ഈ മുദ്രപത്രം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക