റോഡപകടങ്ങൾ അനുദിനം വർധിച്ചുവരികയാണ്. റോഡപകടങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കുക, ഇരുചക്രവാഹനത്തിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യരുത്, പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കുക എന്നിങ്ങനെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇതെല്ലാം കാറ്റിൽ പറത്തി ഒരു കുടുംബം ബൈക്ക് ഓടിക്കുന്ന വീഡിയോ വൈറലാകുകയാണ്.

ഒന്നും പറയാനില്ല എന്ന മുഖവുരയോടെയാണ് സുപ്രിയ സാഹു ഐഎഎസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടികളടക്കം ഏഴുപേരാണ് ബൈക്കിലുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ് വീഡിയോ. ഇത് എവിടെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവാണ് ബൈക്ക് ഓടിക്കുന്നത്. രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് നാലു കുട്ടികളെ ബൈക്കില്‍ കയറ്റി ഇരുത്തുന്നതാണ് വീഡോയുടെ ഉള്ളടക്കം. അവസാനം ഇരുസ്ത്രീകളും കയറിയ ശേഷമാണ് ബൈക്ക് മുന്നോട്ട് എടുക്കുന്നത്്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക