ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് താരമാണ് മലൈക അറോറ. നടി എന്നതിന് പുറമെ നര്‍ത്തകി , അവതാരക, മോഡല്‍ എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. നാല്‍പതുകളിലും യുവനടിമാരെ വെല്ലുന്ന ഊര്‍ജത്തിനു പിന്നില്‍ ചി‌‌ട്ടയായ ഡയറ്റിങ്ങും (diet) വര്‍ക്കൗട്ടുമാണെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി മലൈക സന്ദേശം പങ്കുവച്ചു. മലൈക ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ചു. മലൈക ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെയും ദിവസവും സ്ത്രീകള്‍ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വീഡിയോയില്‍ തുറന്ന് പറഞ്ഞു. നിങ്ങളുടെ യാത്രയില്‍ വിശ്വസിക്കാനും സ്വയം സുഖം പ്രാപിക്കാന്‍ കഠിനമായി പ്രവര്‍ത്തിക്കാനും ഇത് നിങ്ങളെ പ്രചോദിപ്പിക്കുമെന്നും വീഡിയോയില്‍ അവര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രൈസെപ്പ് ബില്‍ഡിംഗ് വ്യായാമങ്ങള്‍,സ്‌ട്രെച്ചിംഗ്, ട്രെഡ്‌മില്‍ നടത്തം എന്നിവയും മറ്റും ഉള്‍പ്പെടെ, കോര്‍- ഫുള്‍ ബോഡി വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിന്റെ വീഡിയോ അവര്‍ പങ്കുവച്ചു. ‘ഹാപ്പി വിമന്‍സ് ഡേ’ എന്ന് ക്യാപ്ഷന്‍ നല്‍കി വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. കോര്‍ വ്യായാമങ്ങള്‍ ചെയ്യുന്നതിന്റെ ആരോ​ഗ്യ​ഗുണങ്ങളും പെല്‍വിസ്, ഇടുപ്പ്, അടിവയര്‍ എന്നിവയിലെ പേശികളെ പ്രവര്‍ത്തിക്കാന്‍ ഏറ്റവും മികച്ച വ്യായാമം ഏതാണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.

ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മികച്ച സന്തുലിതാവസ്ഥയിലേക്കും സ്ഥിരതയിലേക്കും നയിക്കുന്നു. ഫുള്‍ ബോഡി വ്യായാമങ്ങള്‍ കൂടുതല്‍ കലോറി എരിച്ചുകളയാനും ശക്തി വര്‍ദ്ധിപ്പിക്കാനും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ വഴക്കമുണ്ടാക്കാനും സഹായിക്കുന്നതായും അവര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക