മട്ടന്നൂർ: ആഗസ്റ്റ് 20ന് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. 21 സീറ്റുകളിൽ എൽഡിഎഫും 14 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. എൽഡിഎഫിന്റെ നാല് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ ഏഴ് സീറ്റുകൾ അധികം നേടി.

സീറ്റുകൾ ഇരട്ടിപ്പിച്ച് യുഡിഎഫ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017ൽ ഏഴ് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.മണ്ണൂർ, പൊറോറ, എളന്നൂർ, ആനിക്കരി, കളർറോഡ്, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂർ, ടൗൺ, പാലോട്ടുപള്ളി, മിനി നഗർ, മരുതായി, മേട്ടടി, നാലങ്കേരി വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു.

കീച്ചേരി, കല്ലൂർ, മുണ്ടയോട്, പെരുവയിൽക്കരി, ബേരം, കായലൂർ, കോളാരി, പരിയാരം, അയ്യല്ലൂർ, ഇടവേലിക്കൽ, പഴശ്ശി, ഉരുവച്ചാൽ, കരേറ്റ, ദിഗക്കൽ, കയനി, ദേവർക്കാട്, കാര, നെല്ലുണ്ണി, മലക്കുതാഴെ, എയർപോർട്ട്, ഉതിയ്യൂർ, എയർപ്പോർട്ട് വാർഡുകൾ എന്നിവിടങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്.

മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 35 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 20-ന് നടന്നു. ഇതിൽ 18 വാർഡുകൾ വനിതകൾക്കും ഒരെണ്ണം പട്ടികജാതിക്കാർക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 2020 ഡിസംബറിൽ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോൾ മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. നിലവിലെ മുനിസിപ്പൽ ഭരണസമിതിയുടെ കാലാവധി 2022 സെപ്തംബർ 10ന് അവസാനിക്കും.അതിനാലാണ് തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടക്കാത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക