ചെന്നൈ: നടി തൃഷ രാഷ്ട്രീയത്തിലിറങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് നടി തൃഷയുടെ അമ്മ. തൃഷ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തൃഷ രാഷ്ട്രീയത്തിലില്ല. റിപ്പോർട്ടുകളെല്ലാം അഭ്യൂഹങ്ങളാണ്. തൃഷയ്ക്ക് രാഷ്ട്രീയത്തിൽ വരാൻ താൽപ്പര്യമില്ലെന്നാണ് അമ്മയുടെ പ്രതികരണം.

പൊന്നിയിൻ സെൽവൻ ആണ് തൃഷയുടെ വരാനിരിക്കുന്ന ചിത്രം. കുന്ദവായി രാജകുമാരിയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിൽ എത്തുന്നത്. എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയൻ സെൽവൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചോള രാജവംശത്തിലെ രാജരാജ ചോളൻ ഒന്നാമന്റെ കഥയാണ് നോവൽ പറയുന്നത്. മണിരത്‌നവും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്. എ ആർ റഹ്മാൻ സംഗീതം പകർന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് രവി വർമ്മനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക