തമിഴ്‌നാട്ടിൽ ഉണ്ടായ വാഹനാപകടം: ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പരുക്ക്.

തമിഴ്‌നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പരിക്ക്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മിനി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വൈകിട്ട് നാലോടെ തെങ്കാശിയിലായിരുന്നു അപകടം.

ചുരണ്ടയിലെ സൂര്യകാന്തി തോട്ടത്തിൽ നിന്ന് മടങ്ങുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിക്കേറ്റവരെ തെങ്കാശയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Exit mobile version