പശുവിനെ വേട്ടയാടുന്ന പുലിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. പശുവിന്റെ കഴുത്തിൽ പിടുത്തമിട്ട പുലി റോഡിന്റെ കൈവരിക്കിടയിലൂടെ പശുവിനെ കടിച്ചെടുത്ത് വനത്തിൽ മറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സാകേത് ബഡോളയാണ് വീഡിയോ പങ്കുവെച്ചത്. വനത്തിനടുത്തുള്ള റോഡിലാണ് സംഭവം. വീഡിയോയുടെ തുടക്കത്തിൽ കൈവരിക്ക് താഴെ റോഡിൽ നിൽക്കുന്ന പശുവിന്റെ കഴുത്തിൽ പുലി കടിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഈ ദൃശ്യങ്ങൾ പുലിയുടെ ശക്തി വിളിച്ചറിയിക്കുന്നതാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് സാകേത് ബഡോല എഴുതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുലിയുടെ പിടിത്തതില്‍ നിന്ന് രക്ഷപ്പെടാന്‍ പശു ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ പരാജയപ്പെടുകയാണ്. ഒടുവില്‍ പശുവുമായി പുലി കാട്ടിലേക്ക് മറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. അമ്പതിനായിരത്തിലധികം ആളുകൾ ഇതുവരെ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക