കളക്ടറുടെ ചിത്രം ഡി പിയാക്കി വ്യാജ വാട്സാപ്പ് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം. വയനാട് ജില്ലാ കലക്ടർ എ.ഗീതയുടെ പേരിലാണ് പണം തട്ടാൻ ശ്രമം നടക്കുന്നത്. ഗീത തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്. കുറിപ്പിനൊപ്പം കലക്ടറുടെ പേരിൽ പണം ആവശ്യപ്പെട്ട വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാജന്മാരെ സൂക്ഷിക്കണേ!, എന്റെ പ്രൊഫൈല്‍ ഫോട്ടോ DP ആക്കിയ ഒരു വ്യാജ വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുക. അതില്‍ കാണുന്ന നമ്ബര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് വാട്‌സാപ്പ് ഇല്ല എന്നും അന്വേഷണത്തില്‍ മനസിലാകുന്നു. സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച്‌ കര്‍ശ്ശന നടപടി കൈക്കൊള്ളും.

വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകള്‍ പലര്‍ക്കും ശല്യമാകുന്നുണ്ട്. നിങ്ങള്‍ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാല്‍, ഉടനെ സൈബര്‍ പോലീസില്‍ പരാതി നല്‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്‌ക്ക് അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാദ്ധ്യമങ്ങളില്‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക