പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ 2 ല്‍ നെടുമുടി വേണുവിനിന്റെ രംഗങ്ങള്‍ നടന്‍ നന്ദു പൊതുവാള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. 1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2 ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. എന്നു മാത്രമല്ല മരണത്തിനു മുന്‍പ് അദ്ദേഹം ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

നെടുമുടിയുമായി രൂപസാദൃശ്യമുള്ള നടന്‍ നന്ദു പൊതുവാള്‍ ആവും അവശേഷിക്കുന്ന ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുക. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യന്‍ 2 ന്റെ ഷൂട്ടിംഗ് 2019ല്‍ ആരംഭിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ഇടയ്ക്ക് മുടങ്ങിപ്പോയി. 2020 ഫെബ്രുവരിയില്‍ ചിത്രീകരണ സ്ഥലത്ത് സംഭവിച്ച ക്രെയിന്‍ അപകടത്തില്‍ മൂന്നു പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കുമെന്ന് വിക്രം റിലീസിനു മുന്‍പായി കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്സ്‌ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക