സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനമരണം. തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് ഈമാസം ഒന്നിന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്സാന മരിച്ചു. തൃശൂര്‍ മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം.

അഫ്സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്. ഒന്നരവര്‍ഷം മുന്‍പ് വിവാഹിതരായ അമലും അഫ്സാനയും മൂന്നുപീടികയിലെ ഫ്ലാറ്റിലായിരുന്നു താമസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഇതിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്സാന.

courtsey: Malayala Manorama

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക