ഡ​ല്‍​ഹി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്​ 152.25 ഏ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ കേരള സ​ര്‍​ക്കാ​റി​നോ​ട്​ കേന്ദ്രം. വികസനത്തിന്റെ ഭാഗമായി 152.25 ഏ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര വ്യോ​മ​യാ​ന മന്ത്രി സംസഥാനത്തോട് ആവശ്യപ്പെട്ടു. കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം ആ​ണ്​ ഹ​ജ്ജ്​ എം​ബാ​ര്‍​ക്കേ​ഷ​ന്‍ പോ​യ​ന്‍​റു​ക​ള്‍ തീ​രു​മാ​നി​ക്കു​ക.

കരിപ്പൂര്‍ വി​മാ​ന ദു​ര​ന്ത​ത്തി​ന്​ ശേ​ഷം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​‍ന്റെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി റ​ണ്‍​വേ​യു​ടെ നീ​ളം കൂ​ട്ടാ​ന്‍ ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്​. ഇ​തി​നാ​യി 152.25 ഏ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക