തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസിലായിട്ടില്ല. ഞാന്‍ ഒരാളില്‍ നിന്നും ഒരു ആനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്ന ഒരാളല്ല. ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കുന്ന ഒരാളെ വ്യക്തിപരമായിട്ട് ഇടിച്ചു താഴ്‌ത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സര്‍വകലശാലകളെ ആര്‍എസ്‌എസ് പരീക്ഷണശാലയാക്കാന്‍ അനുവദിക്കില്ല. സംഘ പരിവാര്‍ ബന്ധമുള്ളവരെ നിയമിക്കാന്‍ പല സംസ്ഥാനങ്ങളിലും ശ്രമം നടക്കുന്നുണ്ട്.കേരള സര്‍വകലശാലയിലെ വിസി നിയമത്തിനായി ഗവര്‍ണര്‍ സെര്‍ച്ച്‌കമ്മിറ്റിയെ നിയോഗിച്ചത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക